ടെഹ്റാൻ: ഇറാൻ കരാറിന് സന്നദ്ധമായി ല്ലെങ്കിൽ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഊർജ കേന്ദ്ര ങ്ങൾക്ക് നേരെ മനുഷ്യ കവചമൊരുക്കാൻ ഇറാൻ. രാജ്യത്തെ സംരക്ഷിക്കാൻ ജനങ്ങളോട് തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് ഇറാൻ ഏപ്രിൽ 7-ന് രാജ്യത്തുടനീളമുള്ള പവർ പ്ലാന്റുകൾക്ക് ചുറ്റും മനുഷ്യച്ചങ്ങല തീർക്കാനാണ് ഭരണ കൂടം ജനങ്ങളോട് നിർദ്ദേശിച്ചിരിക്കുന്നത്.
ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നില്ലെ ങ്കിൽ ഇറാന്റെ ഊർജ കേന്ദ്രങ്ങൾ തകർ ക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ യാണ് ഈ നീക്കം. യുവാക്കൾ, കലാകാ രൻമാർ, കായിക താരങ്ങൾ എന്നിവർ മനുഷ്യച്ചങ്ങലയിൽ പങ്കെടു ക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. “പൊതു അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കു ന്നത് ഒരു യുദ്ധക്കുറ്റമാണെന്ന് പറയാൻ ഞങ്ങൾ കൈകോർക്കും,” എന്ന് ഇറാന്റെ യുവജന-കായിക ഉപമന്ത്രി അലിറേസ റഹിമി എക്‌സിൽ കുറിച്ചു.
Iran to deploy human shields in front of energy plants to counter Trump’s threat













