ഇറാൻ അമേരിക്ക സംഘർഷം : മധ്യസ്ഥത വഹിക്കാൻ തയ്യാറന്ന് റഷ്യ 

ഇറാൻ അമേരിക്ക സംഘർഷം : മധ്യസ്ഥത വഹിക്കാൻ തയ്യാറന്ന് റഷ്യ 

മോസ്കോ: ഇറാനും അമേരിക്കയും തമ്മിലു ള്ള സംഘർഷം പരിഹരി ക്കുന്നതി നായി മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് റഷ്യ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ  ആണ് ഇക്കാര്യം അറിയിച്ചത് പുടിൻ  ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചു.

ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനെ ഇക്കാര്യം അറിയിച്ചു.  മണിക്കൂറുകൾ നീണ്ട ഇസ്ല‌ാമാബാദിലെ ഉന്നതതല ചർച്ചകൾക്ക് ശേഷം യുഎസ്- ഇറാൻ സംഘർഷത്തിൽ തീരുമാനം ഒന്നും ആവാതെ പിരിയുക യായിരുന്നു ഇതിനു പിന്നാലെയാണ്  പുടിൻ ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചത്. 

ഇതിനിടെ തെക്കൻ ലബനൻ നഗരമായ ബയാദയിലെ ഇസ്രയേൽ സൈനികർക്ക് നേരെ  ആക്രമണകാരികളായ ഡ്രോണു കൾ  അയച്ചതായി ലബനീസ് ഗ്രൂപ്പായ ഹിസ്ബുല്ല. അമേരിക്കൻ -ഇസ്രയേൽ അധിനിവേശം അവസാനിക്കുന്നത് വരെ തങ്ങളുടെ തിരിച്ചടി തുടരുമെന്നും ഹിസ്ബുല്ല വ്യക്‌തമാക്കി. ഇന്ന് തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ മാരകമായ ആക്രമണ പരമ്പരകൾക്ക് പിന്നാലെയാണ് ഹിസ്ബുല്ലയുടെ നീക്കം

.Iran-US conflict: Russia says it is ready to mediate

Share Email
Top