അമേരിക്കയുമായുളള സമാധാന ചര്‍ച്ചയ്ക്കായി ഇറാന്‍ സംഘം ഇസ്‌ളാമാബാദിലെത്തി: സംഘത്തെ നയിക്കുന്നത് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍

അമേരിക്കയുമായുളള സമാധാന ചര്‍ച്ചയ്ക്കായി ഇറാന്‍ സംഘം ഇസ്‌ളാമാബാദിലെത്തി: സംഘത്തെ നയിക്കുന്നത് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍

ഇസ്‌ളാമാബാദ്: അമേരിക്കയുമായുളള സമാധാന ചര്‍ച്ചയ്ക്കായി ഇറാന്‍ സംഘം ഇസ്‌ളാമാബാദിലെത്തി: സംഘത്തെ നയിക്കുന്നത് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്. ആറാഴ്ച്ച നീണ്ടു നിന്ന അമേരിക്ക – ഇറാന്‍ സംഘര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയിലേക്ക് നീങ്ങുന്നത്. യുഎസ് വൈസ് പ്രസിഡന്‍ഡറ് ജെ.ഡി. വാന്‍സ് ആണ് അമേരിക്കന്‍ സംഘത്തെ നയിക്കുന്നത്.

ഇറാന്‍ പ്രതിനിധി സംഘത്തില്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫിക്കൊപ്പം വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചിയും എത്തുന്നുണ്ട്. കൂടാതെ പ്രതിരോധ കൗണ്‍സില്‍ സെക്രട്ടറി അലി അക്ബര്‍ അഹ്മദിയാന്‍, സെന്‍ട്രല്‍ ബാങ്ക് മേധാവി അബ്ദോല്‍നാസര്‍ ഹെമ്മത്തി, മറ്റ് നിയമസഭാംഗങ്ങള്‍ എന്നിവരും സംഘത്തില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കൊപ്പം രാഷ്ട്രീയ, സൈനിക, സാമ്പത്തിക മേഖലകളിലെ നിരവധി പ്രധാന ഇറാന്‍ ഉദ്യോഗസ്ഥര്‍ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കന്‍ പ്രതിനിധി സംഘം ഉപരാഷ്ട്രപതി ജെ.ഡി. വാന്‍സാണ് നയിക്കുന്നത്. ട്രംപിന്റെ പ്രധാന ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ്, മുതിര്‍ന്ന ഉപദേഷ്ടാവും ട്രംപിന്റെ മരുമകനുമായ ജാരഡ് കുഷ്നറും സംഘത്തില്‍ ഉണ്ട്.1979-ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷമുള്ള യുഎസും ഇറാനും തമ്മിലുള്ള ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള കൂടിക്കാഴ്ചയായിരിക്കും ഈ ചര്‍ച്ചകള്‍.

ഇറാന്‍ പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തിയതിന് പിന്നാലെ, അമേരിക്ക അവരുടെ ”മുന്‍വ്യവസ്ഥകള്‍” അംഗീകരിച്ചാല്‍ മാത്രമേ ചര്‍ച്ചകള്‍ നടക്കൂ എന്ന് രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇരുപക്ഷവും തമ്മില്‍ മുമ്പ് ധാരണയായ രണ്ട് കാര്യങ്ങള്‍ നടപ്പിലാക്കാതെ ചര്‍ച്ചകള്‍ തുടങ്ങാനാകില്ലെന്ന് ഇറാന്‍ സംഘത്തലവന്‍ ഖാലിബാഫ് തല്‍ കുറിച്ചത്. ലെബനനിലെ യുദ്ധം അവസാനിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

Iranian delegation arrives in Islamabad for peace talks with US: Delegation led by Parliament Speaker Mohammad Baqar

Share Email
LATEST
Top