ന്യൂയോര്‍ക്ക്: ഇറാനുവേണ്ടി അനധികൃത ആയുധ ഇടപാടുകള്‍ നടത്തിയെ ന്നാരോ പിച്ച് ഇറാൻ വനിത അമേരി ക്കയിൽ അറസ്റ്റിൽ. അമേരിക്കയിൽ സ്ഥിരം താമസക്കാരിയായ ഇറാനിയന്‍ വംശജ ഷമീം മാഫിയെയാണ് അറസ്റ്റ് ചെയ്തത്
.ശനിയാഴ്ച രാത്രി ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാ ണ് ഇവരെ അറസ്റ്റ് ചെയ്തത്. സുഡാ .നിലെ ആഭ്യന്തര യുദ്ധ ത്തിലേക്കായി ആയുധങ്ങള്‍ എത്തി ച്ചുകൊടുക്കുന്നതില്‍ ഇവര്‍ ഇടനില ക്കാരിയായി പ്രവര്‍ത്തി ച്ചതായാണ് റിപ്പോര്‍ട്ട്.
വേണ്ടത്ര അനുമതിയില്ലാതെ ആയുധ ഇട പാടുകള്‍ നടത്തിയെന്ന കുറ്റമാണ് പ്രതി ഷമീം മാഫിക്കെതിരെ (44) കാലിഫോ ര്‍ ണിയയിലെ യുഎസ് അറ്റോര്‍ണി ഓഫീസ് ചുമത്തിയിരിക്കുന്നത്.’അറ്റ്ലസ് ഇന്റര്‍ നാഷണല്‍ ബിസിനസ്’ എന്ന പേരില്‍ ഒ .മാനില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി വഴി യാണ് ഇവര്‍ ഇടപാടുകള്‍ നടത്തി യിരു ന്നത്. ഇറാനിയന്‍ മിലിട്ടറി ഗ്രേഡ് ഡ്രോ ണുകളായ മൊഹാജെര്‍-6 വാങ്ങു ന്നതി നായി 7 കോടി ഡോളറിലധികം മൂല്യമു ള്ള കരാറില്‍ ഇവര്‍ ഏര്‍പ്പെട്ടതായി പ്രോസി ക്യൂട്ടര്‍മാര്‍ ആരോപിച്ചു.
കൂടാതെ 55,000 ബോംബ് ഫ്യൂസുകള്‍ സുഡാന്‍ പ്രതിരോധ മന്ത്രാലയത്തിന് എത്തിച്ചതായും ആരോപണമുണ്ട്.
Iranian woman arrested in US for illegal arms dealing














