കുവൈറ്റ് സിറ്റി: ഇറാന്‍- അമേരിക്ക സംഘര്‍ഷം തുടരുനന്തിനിടെ കുവൈറ്റിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ഇറാന്റെ ആക്രമണം. കുവൈറ്റിലെ പ്രധാന എണ്ണശുദ്ധീകരണ കേന്ദ്രമായ മിനാ അല്‍ അമാദി റിഫൈനറിക്കു നേരെയാണ് ഡ്രോണ്‍ ആക്രമണം നടന്നത്. ഇതേ തുടര്‍ന്ന് എണ്ണ ശുദ്ധീകരണ ശാലയ്ക്ക് തീപിടുത്ത മുണ്ടായതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു തീ നിയന്ത്രണവിധേയമാക്കാന്‍ അഗ്‌നിശമന സേന ശക്തമായ ശ്രമം തുടരുകയാണ്.
അടിയന്തര സംഘങ്ങളെ വിന്യസിച്ചുവെന്നും തീ അണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും. ഇതുവരെ ആരും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ലെന്നും കുവൈറ്റ് പെട്രോളിംയം കോര്‍പ്പറേഷന്‍ അറിയിച്ചു.കുവൈത്തിലെ എണ്ണ ഉല്‍പ്പാദന സംവിധാനത്തിലെ നിര്‍ണായക ഘടകമായ ഈ റിഫൈനറി, തുടരുന്ന സംഘര്‍ഷത്തിനിടെ ഒന്നിലധികം തവണ ലക്ഷ്യമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അതേ സമയം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമാക്കി കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാവുമെന്നു ട്രംപ് മു്ന്നറിയിപ്പ് നല്കി.് പാലങ്ങള്‍, ആദ്യം തകര്‍ക്കും തുടര്‍ന്ന് വൈദ്യുതി നിലയങ്ങള്‍,” എന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. അതിനു മുമ്പ് വേണമങ്കെില്‍ ഇറാന്‍ വേഗത്തില്‍ ഒരു കരാറിലെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Iran’s drone attack on Kuwait oil refinery: Massive fire breaks out













