ന്യൂഡല്‍ഹി: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കു ന്നതിന്റെ ഭാഗമായി പാക്കിസ്ഥാനില്‍ ഇറാന്‍, ഇസ്രയേല്‍, അമേരിക്കന്‍ പ്രതിനിധികള്‍ സമാധാന ചര്‍ച്ച നടത്താനിരിക്കെ പാക്കിസ്ഥാനെ വിശ്വസിക്കില്ലെന്ന നിലപാട് വ്യക്തമാക്കി ഇസ്രയേല്‍. പാക്കിസ്ഥാനില്‍ ഇസ്രയേലിനു വിശ്വാസമില്ലെന്നും ഇസ്രയേല്‍ മധ്യസ്ഥ ചര്‍ച്ച നടത്തുന്ന ഒരു രാജ്യമെന്ന നിലയില്‍ മാത്രമേ പാക്കിസ്ഥാനെ പരിഗണിക്കുന്നുള്ളെന്നും ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റിയൂവന്‍ അസര്‍ വ്യക്തമാക്കി.
എന്‍ഡി ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് പാക്കിസ്ഥാനെതിരേയുള്ള നിലപാട് ഇസ്രയേല്‍ വ്യക്തമാക്കിയത്. പാകിസ്താനികളെ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. അമേരിക്കയും അവരെ അത്ര വിശ്വസിക്കുന്നു എന്നു കരുതേണ്ട. എന്നായിരുന്നു അസറിന്റെ മറുപടി. പശ്ചിമേഷ്യന്‍ , മേഖലയില്‍ സ്ഥിരത ഉറപ്പാക്കുന്നതില്‍ അമേരിക്ക നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് ഇസ്രായേലിന്റെ പ്രതീക്ഷയെന്ന് അസര്‍ പറഞ്ഞു.
ഇതിനിടെ, ലെബനനിലെ ഇസ്രായേല്‍ സൈനിക നടപടികളെ പാകിസ്താന്‍ വിമര്‍ശിച്ചതിനെക്കുറിച്ചും അസര്‍ പ്രതികരിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി ആവശ്യമായ നടപടികള്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Israel expresses distrust towards Pakistan: Israel says we do not trust Pakistanis













