ടെല്‍ അവീവ്: ഇറാനിലെ സൈനീക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇസ്രയേല്‍. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ സൈനീക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ഇറാന്‍ വ്യോമസേനയ്ക്കു നേരേയും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്കു നേരേയും ആക്രമണം നടത്തിയതായും ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസ്‌ളാമിക് റെവല്യൂഷണറി ഗാര്‍ഡ് ക്രോപ്‌സിന്റെ നിയന്ത്രണത്തിലുള്ള ഒരു എയര്‍ഡിഫന്‍സ് കേന്ദ്രത്തില്‍ വിമാനങ്ങളെ തകര്‍ക്കാനായുള്ള മിസൈലുകള്‍ സൂക്ഷിച്ചിരുന്നതായും അത് തകര്‍ത്തതായും ഇസ്രയേല്‍ വ്യക്തമാക്കി.
ഇതിന് പുറമെ, ബാലിസ്റ്റിക് മിസൈല്‍ സംഭരണ കേന്ദ്രത്തെയും ആക്രമിച്ചതായും ഇസ്രയേല്‍ വ്യക്തമാക്കി. ആയുധ നിര്‍മ്മാണം, ഗവേഷണം, വികസനം എന്നിവയുമായി ബന്ധപ്പെട്ട മറ്റു കേന്ദ്രങ്ങളും ലക്ഷ്യമാക്കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തിലെ ക്രൂ അംഗത്തെ കണ്ടെത്താന്‍ തിരച്ചില്‍ തുരുകയാണ്. എഫ് 15 ഫൈറ്റര്‍ ജറ്റ് ഇറാന്‍ വെടിവെച്ചു വീഴ്ത്തിയതായി ഇറാന്‍ അവകാശപ്പെടുമ്പോള്‍ ഈ വിമാനത്തിലുണ്ടായിരുന്ന ഒരു പൈലറ്റിനെ അമേരിക്കന്‍ സേന രക്ഷപെടുത്തിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ പൈലറ്റിനെ ജീവനോടെ പിടികൂടുന്നവര്‍ക്ക് പാരിതോഷികം നല്കുമെന്നു ഇറാന്‍ പ്രഖ്യാപിച്ചതായി ് ഇറാനിയന്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു.
Israel says it targeted Iranian military sites in Tehran













