ലൈംഗിതാകിക്രമ കേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം

ലൈംഗിതാകിക്രമ കേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കൊച്ചി മരട് പൊലീസായിരുന്നു ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നത്. കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയിൽ പ്രകൃതിവിരുദ്ധ പീഡനമടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരുന്നത്.

രഞ്ജിത്തിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു. പുറത്തിറങ്ങിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ, അന്വേഷണവുമായി സഹകരിക്കാമെന്ന പ്രതിഭാഗത്തിന്റെ ഉറപ്പും സാഹചര്യങ്ങളും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, സാക്ഷികളെ കാണാൻ ശ്രമിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം. ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്ന ലൈംഗികാരോപണങ്ങളിൽ അറസ്റ്റിലാകുന്ന പ്രമുഖ വ്യക്തികളിലൊരാളാണ് രഞ്ജിത്ത്. ഇതേ തുടർന്ന് അദ്ദേഹത്തിന് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു.

Share Email
Top