തൃശൂര്‍: വോട്ടുചെയ്തു പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞുവീണി മരിച്ചു. വാണിയംപാറയില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ രാമന്‍ചിറ പാമ്പുങ്ങള്‍ വീട്ടില്‍ വിനോദന്‍ (62) ആണ് മരിച്ചത്.രാവിലെ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
വാണിയംപാറ ഇകെഎംയുപി സ്‌കൂളിലെ 37-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയതിനു പിന്നാലെയായിരുന്നു മരണം. . പോളിങ് ഓഫീസറുടെ നേതൃത്വത്തില്‍ വീല്‍ചെയറില്‍ ഇരുത്തുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആംബുലന്‍സില്‍ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Man dies after collapsing after voting











