ലൈംഗീക കുറ്റവാളി എപ്സ്റ്റീനുമായി ഒരു ബന്ധവുമില്ലെന്നു മെലാനിയ ട്രംപ്

ലൈംഗീക കുറ്റവാളി എപ്സ്റ്റീനുമായി ഒരു ബന്ധവുമില്ലെന്നു മെലാനിയ ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ ലൈംഗീക കുറ്റവാളി ജെഫ്രി എപ്‌സീറ്റീനുമായി ഒരു ബന്ധവുമില്ലായിരുന്നുവെന്ന് വ്യക്തമാക്കി യുഎസിന്റെ പ്രഥമ വനിത മെലാനിയ ട്രംപ് രഗത്ത്. തന്നെയും എപ്സ്റ്റീനെയും ബന്ധപ്പെടുത്തിയുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഉടന്‍ ഇത് അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഡോണല്‍ഡ് ട്രംപിനെ തനിക്കു പരിചയപ്പെടുത്തിയത് എപ്സ്റ്റീനാണെന്ന പ്രചാരണം തള്ളിയ മെലാനിയ ട്രംപുമായി താന്‍ ആദ്യമായി കാണുന്നത് ന്യൂയോര്‍ക്കില്‍ വെച്ചാണെന്നും വ്യക്തമാക്കി.

എപ്സ്റ്റീനുമായി ബന്ധപ്പെടുകയോ അയാളുടെ കുറ്റകൃത്യങ്ങളില്‍ ഭാഗമാകുകയോ ചെയ്തിട്ടില്ല. എപ്സ്റ്റീന്റെ കാമുകി ഗിസ്‌ലെയ്ന്‍ മാക്‌സ്‌വെല്ലപം മെലാനിയ ട്രംപും തമ്മില്‍ നടത്തിയ ഒരു ഇ മെയില്‍ സംഭാഷണമാണ് ഇപ്പോള്‍ വ്യാപക ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുള്ളത്. എപ്സ്റ്റീന്റെ വസതിയില്‍ താന്‍ പോയിട്ടില്ലെന്നും മെലാനിയ വ്യക്തമാക്കി. 2002 ഒക്ടോബറില്‍ മെലാനിയ അയച്ച മെയിലില്‍ എപ്സ്റ്റീന്റെ കാമുകിയെ പ്രിയപ്പെട്ട ‘ജി ‘എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്.

മാക്‌സ് വെല്ലിനെ പുകഴ്ത്തുകയും ഫോട്ടോയെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ മെയില്‍ സാധാരണ ഒരു ഈ മെയില്‍ മാത്രമെന്നാണ് പ്രഥമ വനിതയുടെ നിലപാട്. ഇരുവരും തമ്മിലുള്ള സൗഹാര്‍ദത്തിന്റെ ഏറ്റവും വലിയ തെളിവെന്നാണ് ഈ മെയിലിനെക്കുറിച്ചുള്ള പൊതു ചര്‍ച്ച.
Melania Trump denies having any relationship with sex offender Epstein

Share Email
Top