മിലന്‍ ഓണ്‍ലൈന്‍ മീറ്റ് സംഘടിപ്പിച്ചു

മിലന്‍ ഓണ്‍ലൈന്‍ മീറ്റ് സംഘടിപ്പിച്ചു

അബ്ദുള്‍ പുന്നയൂര്‍ക്കുളം

ഡിട്രോയിറ്റ്: മിലന്‍ ( മിഷിഗണ്‍ ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ) പ്രസിഡന്റ് ആന്റണി മണലേലിന്റെ അധ്യക്ഷതയില്‍ മിലന്റെ ഓണ്‍ലൈന്‍ മീറ്റ് ഏപ്രില്‍ ഒന്നിന് നടന്നു. വൈസ് പ്രസിഡന്റ് സതീഷ് മാടമ്പത്ത് യോഗകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു; ഭാവി പരിപാടികളെപ്പറ്റി സംസാരിച്ചു.

സെക്രട്ടറി അബ്ദുള്‍ പുന്നയൂര്‍ക്കുളം എല്ലാ ഒന്നര മാസം കൂടുമ്പോഴും ഒരു ഓണ്‍ലൈന്‍ മീറ്റിങ് പ്രാബല്യത്തില്‍ വരുത്തണമെന്നും കൂടുതല്‍ സാഹിത്യ പരിപാടികള്‍ സംഘടിപ്പിച്ചു മിലനെ ശക്തിപ്പെടുത്തണമെന്നും പറഞ്ഞു.

ഡീട്രോയിറ്റിലും പരിസരത്തുമുള്ള സര്‍ഗ്ഗപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാഹിത്യസ്‌നേഹികളുടെ രചനകള്‍ അവതരിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ജോയന്റ് സെക്രട്ടറി ജോമോന്‍ ജേക്കബ് ഊന്നിപ്പറഞ്ഞു.

മിലന്റെ വാര്‍ഷികസമ്മേളനം യഥാസമയം നടത്തുവാനും വാര്‍ഷികത്തിന് വിശിഷ്ടാതിഥികളെ പങ്കെടുപ്പിക്കുവാനും ആന്റണി ഓര്‍മ്മപ്പെടുത്തി.

മെയ് 16ന് നടത്തുന്ന ഓണ്‍ലൈന്‍ സാഹിത്യഅരങ്ങില്‍ എല്ലാ മിലന്‍ അംഗങ്ങളെയും സാഹിത്യസ്‌നേഹികളെയും ഉള്‍പ്പെടുത്തുമെന്ന് സതീഷ് മാടമ്പത്ത് പറഞ്ഞു.

Milan organized an online meeting

Share Email
Top