വിവാഹ സമയത്ത് മോണാലിസയ്ക്ക് പ്രായപൂർത്തിയായിട്ടില്ല; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്‌സോ കേസ്

വിവാഹ സമയത്ത് മോണാലിസയ്ക്ക് പ്രായപൂർത്തിയായിട്ടില്ല; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്‌സോ കേസ്
Share Email

കുംഭമേള വൈറൽ ഗേൾ എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ താരം മോണാലിസയ്ക്ക് വിവാഹ സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് നാഷണൽ കമ്മിഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് (NCST) കണ്ടെത്തി. കേരളത്തിലും മധ്യപ്രദേശിലും നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കമ്മീഷൻ ഈ കണ്ടെത്തലിൽ എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മോണാലിസയുടെ ഭർത്താവ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശിലെ മഹേശ്വർ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. പട്ടികജാതി/പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

കേരളത്തിൽ വെച്ച് നടന്ന ഇവരുടെ വിവാഹത്തിൽ മന്ത്രി വി. ശിവൻകുട്ടി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹത്തിന് രാഷ്ട്രീയ നേതാക്കൾ സാക്ഷ്യം വഹിച്ചു എന്ന ആരോപണം ഉയർന്നതോടെ സി.പി.എം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. മോണാലിസ പാർദി ഗോത്രവിഭാഗത്തിൽപ്പെട്ടതാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നേരിട്ട് വിഷയത്തിൽ ഇടപെട്ടത്.

സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി കേരളത്തിലെയും മധ്യപ്രദേശിലെയും പോലീസ് മേധാവിമാർക്ക് കമ്മീഷൻ സമൻസ് അയച്ചു. ഏപ്രിൽ 22-ന് ഡൽഹിയിൽ ഹാജരാകാനാണ് നിർദ്ദേശം. കേസിലെ പുരോഗതി റിപ്പോർട്ട് കൃത്യമായ ഇടവേളകളിൽ സമർപ്പിക്കാനും കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്. പ്രായം സംബന്ധിച്ച വിവാദം രാഷ്ട്രീയ ചർച്ചയായി മാറിയതോടെ വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.

Share Email
Top