ന്യൂഡല്‍ഹി: യുദ്ധ പ്രതിസന്ധിയില്‍ അതിരൂക്ഷമായി എണ്ണവില കുതിച്ചുയരുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 2.4 ഡോളര്‍ ഉയര്‍ന്ന് 111.43ല്‍ എത്തി. 2.2 ശതമാനമാണ ഇന്നലെ മാത്രകം വര്‍ധിച്ചത് .
അതിനിടെ , ഹോര്‍മുസ് കടലിടുക്ക് കടന്ന എണ്ണടാങ്കര്‍ ഗുജറാത്ത് തീരത്തേക്ക് എത്തുകയാണ്. ഹോര്‍മുസില്‍ പണം ഈടാക്കുന്നത് നിയമ വിധേയമാക്കാനൊരുങ്ങുകയാണ് ഇറാന്‍. യുദ്ധത്തില്‍ നേരിട്ട നഷ്ടം ഇതിലൂടെ ഈടാക്കുമെന്നും അതുവരെ പണം ഈടാക്കുമെന്നും ഇറാന്‍ പ്രസിഡന്റിന്റെ വക്താവിനെ ഉദ്ധരിച്ച് ഇറാന്‍ മാധ്യമമായ തസ്നീം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹോര്‍മുസ് കടലിടുക്ക് തുറന്ന് കൊടുത്തില്ലെങ്കില്‍ ഇറാന്‍ നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സുഗമമാക്കുന്നതിനായി ഒമാനും ഇറാനും തമ്മില്‍ ഉന്നതതല ചര്‍ച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങളിലെ അണ്ടര്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇരുവശത്തു നിന്നുമുള്ള വിദഗ്ധരും പങ്കെടുത്തു.
തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വ്യാപാര-ഊര്‍ജ്ജ കപ്പലുകളുടെ യാത്ര തടസ്സമില്ലാതെയും സുരക്ഷിതമായും ഉറപ്പാക്കാനുള്ള വഴികള്‍ കണ്ടെത്തുകയായിരുന്നു ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം. സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും വിദഗ്ധര്‍ വിവിധ നിര്‍ദ്ദേശങ്ങളും യോഗത്തില്‍ അവതരിപ്പിച്ചതായാണ് സൂചന
Oil prices surge again amid war crisis; surpass $111 per barrel













