ന്യുൂഡല്‍ഹി: വിദേശത്തു നിന്നുള്ള ഫണ്ട് രാജ്യത്തെ സന്നദ്ധ സംഘടനകളും ന്യൂനപക്ഷ സ്ഥാപനങ്ങളും വിനിയോഗിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന വിവാദ എഫ്‌സിആര്‍എ നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പി ക്കില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് കേന്ദ്രം നീക്കത്തില്‍ നിന്ന് പിന്മാറിയത്. ഇന്ന് ബില്‍ ചര്‍ച്ചയ്ക്ക് എടുക്കില്ലെന്ന് കിരണ്‍ റിജിജു സഭയെ അറിയിക്കുകയായിരുന്നു. നാളെ പരിഗണിക്കുമോയെന്ന് വ്യക്തമാക്കിയില്ല.
കോ്ണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ബില്ലിനെതിരേ പാര്‍ലമെന്റിനകത്തും പുറത്തും വന്‍ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. എഫ്‌സിആര്‍എ നിയമഭേദഗതി റദ്ദാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 12 മണി വരെ ലോക്‌സഭ നിര്‍ത്തിവെച്ചു.
അതേസമയം, രാജ്യതാല്‍പര്യ പ്രകാരമാണ് ഭേദഗതിയെന്നും ബില്‍ ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യംവെച്ചല്ലെന്നും മന്ത്രി കിരണ്‍ റിജിജു സഭയില്‍ പറഞ്ഞു. കേരള ത്തില്‍ ഉള്‍പ്പെടെ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാര്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പി തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തി യുഡിഎഫ് എംപിമാര്‍ ദില്ലിയില്‍ എത്തിയിരുന്നു. ബില്ലിനെതിരെ പാര്‍ലമെന്റിന് മുന്നില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധിച്ചു.
Opposition protests intensify: Presentation of FCRA Amendment Bill postponed













