ഷിക്കാഗോയില്‍ ആശുപത്രിയില്‍ വെച്ച് പ്രതിയുടെ വെടിയേറ്റ് പോലീസുകാരന്‍ കൊല്ലപ്പെട്ടു

ഷിക്കാഗോയില്‍ ആശുപത്രിയില്‍ വെച്ച് പ്രതിയുടെ വെടിയേറ്റ് പോലീസുകാരന്‍ കൊല്ലപ്പെട്ടു

ഷിക്കാഗോ: കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയുടെ വെടിയേറ്റ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മറ്റൊരു പോലീസുകാരന് ഗുരുതരമായി പരിക്കേറ്റു. ഷിക്കാഗോ ആശുപത്രിയിലാണ് വെടിവെയ്പ് നടന്നത്.ശനിയാഴ്ച രാവിലെ ഒന്‍പതോടെയാണ സംഭവം.

കസ്റ്റഡിയില്‍ ഉണ്ടായിരുന്ന പ്രതിയെ ചികിത്സയ്ക്കായി എന്‍ഡെവര്‍ ഹെല്‍ത്ത് സ്വീഡിഷ് ഹോസ്പിറ്റലിലില്‍ കൊണ്ടവന്നപ്പോഴാണ് പ്രതി വെടിവെയ്പ് നടത്തിയത്. പ്രതിയുടെ കൈകളില്‍ തോക്ക് എങ്ങനെ ലഭിച്ചുവെന്നതില്‍ അവ്യക്തത തുടരുകയാണ്. വെടിവെയ്പിനെ തുടര്‍ന്ന് പ്രതി രക്ഷപ്പെടുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വെടിയേറ്റു. സംഭവത്തില്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്കോ രോഗികള്‍ക്കോ പരിക്കേറ്റിട്ടില്ല. രക്ഷ പെട്ട പ്രതിയെ തുടര്‍ന്നുളള അന്വേഷണത്തില്‍ പോലീസ് പിടികൂടി.

ജോണ്‍ ബെര്‍ത്തലോമ എന്ന പോലീസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് നിന്ന് ഒരു തോക്കും പൊലീസ് കണ്ടെത്തി.സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ശനിയാഴ്ച ഉച്ചയ്ക്കുശേഷം ആശുപത്രി വീണ്ടും തുറന്നതായി അധികൃതര്‍ അറിയിച്ചു
Police officer shot dead by suspect at Chicago hospital

Share Email
LATEST excelnclexrn
More Articles
Top