ഉച്ചയോടെ 40 ശതമാനം പിന്നിട്ട് പോളിംഗ്: കനത്ത ചൂടിലും ശക്തമായ പോളിംഗ്

ഉച്ചയോടെ 40 ശതമാനം പിന്നിട്ട് പോളിംഗ്: കനത്ത ചൂടിലും ശക്തമായ പോളിംഗ്

തിരുവനന്തപുരം: വേനല്‍ച്ചൂടിലും സംസ്ഥാനത്ത് മികച്ച പോളിംഗ്.ഒര മണിവരെ സംസ്ഥാനത്ത പോളിംഗ് 40 ശതമാനത്തിനു മുകളിലെത്തി. നിലവിലെ സാഹചര്യത്തില്‍ പോളിംഗ് ശതമാനം 80 നു മുകളില്‍ ഉയയാരനും സാധ്യതയുണ്ട എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80 ശതമാനം കടക്കുമെന്നാണ് സൂചന. എറണാകുളത്ത് കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. തെക്കന്‍ ജില്ലകളിലാണ് ഉയര്‍ന്ന പോളിങ്. കണ്ണൂരില്‍ പോളിങ് കുറവാണ്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളില്‍ വലിയ തിരക്ക് രാവിലെ മുതലേ ഉണ്ടായിരുന്നു. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാര്‍ത്ഥികള്‍ 23 ദിവസം നടത്തിയ ശക്തമയാ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, നടന്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ആസിഫ് അലി, തുടങ്ങിയവരും വിവിധ സഭാ , സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരുംവോട്ട് രേഖപ്പെടുത്തി.

Polling crosses 40 percent by noon: Strong turnout despite sweltering heat

Share Email
Top