ലോസാഞ്ചലസ്: പതിനാലുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഗായകന്‍ D4vd അറസ്റ്റില്‍: D4vd എന്നപേരില്‍ അറിയപ്പെടുന്ന ഡേവിഡ് ബര്‍ക്കിന്റെ അറസ്റ്റ് ലോസാ ഞ്ചലസ് പോലീസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡേവിഡ് ബര്‍ക്കിന്റെ പേരിലുള്ള ടെസ്ല വാഹനത്തിലാണ് 14 കാരിയുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്.
സെലെസ്റ്റ റിവാസ് ഹെര്‍ണാണ്ടസ് എന്ന പെണ്‍കുട്ടിയുടെ മരണത്തില്‍ കൊലപാത കക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ലഭ്യമായ തെളിവുകളും പ്രാഥമിക ം കണ്ടെത്തലുകളും അടിസ്ഥാനമാക്കിയാണ് അറസ്റ്റ് നടന്നതെന്ന് അധികൃതര്‍ അറിയിച്ചു.റിവാസ് ഹെര്‍ണാണ്ടസ്, റിവര്‍സൈഡ് കൗണ്ടിയിലെ ലേക്ക് എല്‍സിനോറില്‍ സ്വദേശിനിയാണ്.
പെണ്‍കുട്ടിയുടെ മൃതദേഹം മുറിച്ചുമാറ്റപ്പെട്ട നിലയിലായിരുന്നു. കൊലപാതകത്തില്‍ ഒന്നിലധികം ആളുകള്‍ പങ്കെടുത്തിട്ടുണ്ടാകുമെന്നാണ് സൂചന സെപ്റ്റംബര്‍ എട്ടിന് ഹോളിവുഡിലെ ഒരു ഇംപൗണ്ട് യാര്‍ഡില്‍ നിന്ന് വാഹനത്തില്‍ നിന്ന് ദുര്‍ഗന്ധം വരുന്നുവെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ടെസ്ല വാഹനത്തില്‍ ജീര്‍ണിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തുകയായിരുന്നു.ആ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ബര്‍ക്കിന്റെ പേരിലായിരുന്നു.
ടിക്ടോക്കിലൂടെ പ്രശസ്തനായ D4vd-ന് ഏകദേശം 40 ലക്ഷം ഫോളോവേഴ്‌സുണ്ട്. മൃതദേഹം കണ്ടെത്തിയ സമയത്ത് അദ്ദേഹം തന്റെ ‘Withered’ വേള്‍ഡ് ടൂറിലായിരുന്നു. തുടര്‍ന്ന് സാന്‍ ഫ്രാന്‍സിസ്‌കോയും ലോസ് ആഞ്ചലസും ഉള്‍പ്പെടെയുള്ള പരിപാടികള്‍ റദ്ദാക്കി. യൂറോപ്യന്‍ ടൂറും റദ്ദാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ ആല്‍ബമായ റൊമാന്റിക് ഹോമിസൈഡിന്റെ ഡീലക്‌സ് പതിപ്പിന്റെ പ്രമോഷനും നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Singer David Burke arrested in 14-year-old girl’s death













