ന്യൂഡല്‍ഹി: ഇറാൻ അമേരിക്ക സംഘർഷത്തെ തുടർന്ന്ഹോർമോസ്റ്റ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗത പ്രതിസന്ധിക്കിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്
ഗ്രീന്‍ സാന്‍വിയെന്ന എൽപിജി ടാങ്കറായിരിക്കും എത്തുക. ഗ്രീന്‍ സാന്‍വി ഹോര്‍മുസ് കടലിടുക്ക് കടന്നതായി കപ്പല്‍ ട്രാക്കിങ് ഡേറ്റാ വ്യക്തമാക്കുന്നു. ഇതോടെ യുദ്ധം ആരംഭിച്ചതിനുശേഷം ഏഴാമത്തെ എൽപിജി ടാങ്കർ കപ്പലാണ് ഇന്ത്യയിലേക്ക് എത്തുന്നത്
ശിവാലിക്, നന്ദാ ദേവി, ജഗ് വസന്ത്, ബിഡബ്ല്യു ടൈര്‍, ബിഡബ്ല്യു എല്‍, പൈന്‍ ഗ്യാസ് എന്നീ ആറ് എല്‍പിജി ടാങ്കറുകള്‍ ഇന്ത്യന്‍ തീരത്ത് നേരത്തെ എത്തിയിരുന്നു.
ഹോര്‍മുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്ത് 15 ഇന്ത്യന്‍ എണ്ണ, വാതക കപ്പലു കളെങ്കിലും കുടുങ്ങിക്കി ടക്കുന്നുണ്ടെ ന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഇന്ത്യയിലേ ക്കുള്ള രണ്ട് എല്‍പിജി ടാങ്കറുകളായ ഗ്രീന്‍ ആഷ, ജാഗ് വിക്രം എന്നിവ ഉള്‍പ്പെടുന്നുണ്ട്.
പ്രതിസന്ധി മറികടക്കുന്നതിനായി റഷ്യയി ല്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമ തി ചെയ്യാനുള്ള ചര്‍ച്ചകള്‍ ഇന്ത്യ ആരം ഭിച്ചു. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി മാര്‍ച്ചില്‍ 90 ശതമാനം ഉയര്‍ന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Strait of Hormuz crisis: Another ship carrying LPG arrives in India











