ലോസ് ഏഞ്ചല്‍സ്: വേതന വര്‍ധനവ് ഉള്‍പ്പെടെ ആവശ്യപ്പെട്ട് ലോസ് ഏഞ്ചല്‍സിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ ജീവനക്കാര്‍ പണിമുടക്കിനുള്ള ഒരുക്കത്തില്‍ . 70,000 ത്തോളം ആളുകളാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്്. പ്രധാനാധ്യാപകര്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുള്‍പ്പെടെയാണ് അടുത്ത ആഴ്ച ജോലി ബഹിഷ്‌കരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ അഞ്ചര ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ പഠനം തടസ്സപ്പെടും.
ഏപ്രില്‍ 14-നകം ധാരണയിലെത്തിയില്ലെങ്കില്‍ സമരം തുടങ്ങാനാണ് യൂണിയനുകളുടെ തീരുമാനം. 17 ശതമാനം ശമ്പള വര്‍ദ്ധനവ് അധ്യാപകര്‍ ആവശ്യപ്പെടുമ്പോള്‍ 8 ശതമാനം മാത്രമേ നല്‍കാനാകൂ എന്ന നിലപാടിലാണ് അധികൃതര്‍. സമരം നടന്നാല്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനും മറ്റുമായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സ്‌കൂള്‍ ഡിസ്ട്രിക്റ്റ് അറിയിച്ചു. ഏഴ് വര്‍ഷത്തിനിടെ ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന മൂന്നാമത്തെ വലിയ സമരമായിരിക്കും ഇത്.
Strike demanding wage hike: Studies of around 5.5 lakh students in Los Angeles will be disrupted











