സണ്‍ ഷൈന്‍ അടല്‍റ്റ് ഡേ കെയര്‍ സെന്റര്‍ ന്യൂയോര്‍ക്കിലെ റോക്ലാന്‍ഡ് കൗണ്ടി ന്യൂ സിറ്റിയില്‍ആരംഭം കുറിച്ചു

സണ്‍ ഷൈന്‍ അടല്‍റ്റ് ഡേ കെയര്‍ സെന്റര്‍ ന്യൂയോര്‍ക്കിലെ റോക്ലാന്‍ഡ് കൗണ്ടി ന്യൂ സിറ്റിയില്‍ആരംഭം കുറിച്ചു

ജോസ് കാടാപുറം

ദൈനംദിന ജീവിത പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ആവശ്യമുള്ള മുതിര്‍ന്നവര്‍ക്കും ,സീനിയര്‍ സൈറ്റിസിന്‍സായ വ്യക്തികള്‍ക്കു വേണ്ടി ന്യൂയോര്‍ക്കിലെ റോക്ലാന്‍ഡ് കൗണ്ടി കേന്ദ്രികരിച്ചു സണ്‍ ഷൈന്‍ അടല്‍റ്റ് ഡേ കെയര്‍ എന്ന സ്ഥാപനം ഉല്‍ ഘാടനം ചെയ്തിരിക്കുന്നു..റോക്ലാന്‍ഡ് കൗണ്ടി ഒഫീഷ്യല്‍സിനു പുറമെ ഡോക്ടര്‍ ആനി പോള്‍ മറ്റു സാമൂഹ്യ പ്രവര്‍ത്തകര്‍ സന്നിഹിദരായിരുന്നു ..4 മലയാളി സംരംഭകര്‍ നേതൃത്വം കൊടുക്കുന്ന ഈ സ്ഥാപനത്തിന്റെ സിഇഒ ഡോക്ടര്‍ ഫ്രാന്‍സിസ് ക്ലമന്റ്(സിഇഒ )സുനില്‍ ജോസഫ് (പ്രെസിഡെന്റ് )മീര രാജു പ്രോഗ്രാം ഡയറക്ടര്‍ ഷാരോണ്‍ മാത്യു പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഇവരാണ് ഈ സ്ഥാപനത്തെ നയിക്കുന്നത് ..

മുതിര്‍ന്നവര്‍ക്കും ,സീനിയര്‍ സൈറ്റിസിന്‍സിനും വേണ്ടി സുരക്ഷിതവും കരുതലു ള്ളതും ആസ്വാദ്യകരവുമായ ഒരു ദിവസം ചെലവഴിക്കാന്‍ ഒരു സ്ഥലം പ്രദാനം ചെയ്യുന്നതിനാണ് സണ്‍ഷൈന്‍ സോഷ്യല്‍ അഡല്‍റ്റ് ഡേ കെയര്‍ രൂപം കൊണ്ടി രിക്കുന്നത് .. മാനസിക സന്തോഷം , മാനസിക ഉത്തേജനം, സാമൂഹിക ബന്ധം എന്നിവ യെ പിന്തുണയ്ക്കുന്നതിനാണ്ഇവിടെ പരിപാടികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാമൂഹിക ഒറ്റപ്പെടല്‍ കുറയ്ക്കുക, സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുക, ജീവിത നിലവാരം ഉയര്‍ത്തുക എന്നിവയാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.

ന്യൂയോര്‍ക്ക് റോക്ക്ലാന്‍ഡ് കൗണ്ടിയിലെ വ്യക്തികളെയും ഫാമിലികളെയും ഈ സ്ഥാപനത്തിലേക്കു അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നു , പ്രത്യേകിച്ച് ദൈനംദിന ജീവിത പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ആവശ്യമുള്ള മുതിര്‍ന്നവര്‍ക്കും ,സീനിയര്‍ സിറ്റിസിന്‍സായ വ്യക്തികള്‍ക്കു വേണ്ടി റോക്ലാന്‍ഡ് കൗണ്ടിയിലെ ന്യൂ സിറ്റിയില്‍ ആരംഭിച്ച ഈ സ്ഥാപനം എല്ലാ എത്തിനിക് സമൂഹത്തിലേയും സീനിയര്‍ സൈറ്റിസിന്‍സിനെയും ക്ഷണിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് 845 936 0355
CONTACTUS@SUNSHINESADC.COM.

Sunshine Adult Day Care Center Opens in New City, Rockland County, New York

Share Email
Top