അറുതിയില്ലാതെ യുദ്ധം തുടരുന്നു: ഷാര്‍ജ ഖോര്‍ഫക്കാന്‍ തുറമുഖത്തിനു നേരെ ഇറാന്റെ വ്യോമാക്രമണം

അറുതിയില്ലാതെ യുദ്ധം തുടരുന്നു: ഷാര്‍ജ ഖോര്‍ഫക്കാന്‍ തുറമുഖത്തിനു നേരെ ഇറാന്റെ വ്യോമാക്രമണം

ഷാര്‍ജ: അഞ്ചാഴ്ച്ച പിന്നിട്ടിട്ടും അറുതിയില്ലാതെ അമേരിക്ക-ഇറാന്‍ സംഘര്‍ഷം. അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരേ ആക്രമണം തുടരുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ആക്രമണം കൂടുതല്‍ ശക്തമാക്കിയാണ് ഇറാന്‍ തിരിച്ചടി നല്കുന്നത്. യുഎഇയിലെ ഷാര്‍ജ ഖോര്‍ഫക്കാന്‍ തുറമുഖത്തിനു നേരെ ഇറാനിയന്‍ സേന വ്യോമാക്രമണം നടത്തയതായാണ് റിപ്പോര്‍ട്ട്. ഇറാന്‍ വ്യോമാക്രമണം നടത്തിയെന്നു ഷാര്‍ജ തുറമുഖ അധികൃതര്‍ സ്ഥിരീകരിച്ചു. തുറമുഖത്തെ ഒരു കപ്പലിനു സമീപം മിസൈല്‍ഡ പതിച്ചതായും എന്നാല്‍ ആര്‍ക്കും പരിക്കില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട. അതിനിടെ ഇറാനെതിരെ വീണ്ടും ഭീഷണിയുമയാി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. തിങ്കളാഴ്ചയ്ക്കകം ഹോര്‍മൂസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും എന്നാണ് ട്രംപിന്റെ പ്രതികരണം. കടലിടുക്ക് തുറന്നു കൊടുത്തില്ലെങ്കില്‍ ഇറാന്‍ നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരുമെന്നും ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച പോസ്റ്റില്‍ ട്രംപ് പറഞ്ഞു.

ഇറാന്റെ ഊര്‍ജ്ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന സൂചനയാണെന്നാണ് വിലയിരുത്തല്‍.ട്രംപിന്റെ ഭീഷണിക്കു മറുപടിയുമായി ഇറാന്‍ ലോക രാഷ്ട്രങ്ങള്‍ ഇടപെടണമെന്നു ആവശ്യപ്പെട്ട് രംഗത്തെത്തി. ആക്രമണം കടുപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സംഘര്‍ഷത്തില്‍ ലോക രാഷ്ട്രങ്ങളുടെ ഇടപെടല്‍ അഭ്യര്‍ഥിച്ച് ഇറാന്‍ രംഗത്തെത്തിയത്. ട്രംപിന്റെ ‘ക്രൂരമായ പ്രവൃത്തികള്‍’ തടയാന്‍ ലോകത്തോട് അഭ്യര്‍ഥിക്കുന്നു എന്നാണ് ഇറാന്റെ പ്രതികരണം.

The war continues without end: Iranian airstrikes on Sharjah's Khorfakkan port

Share Email
Top