പതിമൂന്ന് കുട്ടികൾ ഡാളസ്സ് ഇടവകയിൽ അൾത്താര ശുശ്രൂഷയിലേക്ക്:

പതിമൂന്ന് കുട്ടികൾ ഡാളസ്സ് ഇടവകയിൽ അൾത്താര ശുശ്രൂഷയിലേക്ക്:

ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ പതിമൂന്ന് കുട്ടികൾ അൾത്താര ശുശ്രൂഷയിലേക്ക് പ്രവേശിക്കുന്നു. നിരന്തരമായ പരീശീലനത്തിലൂടെ ആത്മീയമായി ഒരുക്കി കുട്ടികളെ ഈ ശുശ്രൂഷയിലേക്ക് പ്രവേശ പ്രവേശിപ്പിക്കുന്നത്. എയ്ഡൻ കളരിക്കൽ, ജെയ്മി കുഴിപ്പിൽ, എയ്ഡൻ കടവിൽ, ക്രിസ്റ്റഫർ പോട്ടൂർ, ഐസക് ചാമക്കാല, എയ്ഡൻ പുതക്കാട്ട്, നോയൽ പച്ചിക്കര, എയ്ഡൻ പൗവത്തേൽ, ജോൺ പഴയിടത്ത്, സേവ്യർ വില്ലൂത്തറ, ഐസയ അത്തിമറ്റത്തിൽ, എമ്മാനുവേൽ വില്ലൂത്തറ, നിയൽ ചെമ്മാച്ചേൽ എന്നിവർ ശുശ്രൂഷയ്ക്കായ് പരിശീലനം പൂർത്തിയാക്കിയത്. തിരുക്കർമ്മങ്ങൾ ഞായറാഴ്ച രാവിലെ 9.30 ന് മാതാപിതാക്കളുമൊന്നിച്ചുള്ള പ്രദക്ഷിണത്തോടെ ആരംഭിക്കും. ഇവരെ പ്രത്യേകം പ്രാർത്ഥിച്ച് ഒരുക്കിയ മാതാപിതാക്കളെ വികാരി ഫാ. ബീൻസ് ചേത്തലിൽ അഭിനന്ദിച്ചു.

Share Email
Top