വാഷിംഗ്ടൺ:ഇറാനെതിരെ അമേരിക്കയുംഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനികനീക്കം രണ്ടാഴ്ചക്കുള്ളിൽ അവസാനിക്കുമെന്ന് സൂചന. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യത്തിൽ സൂചനനൽകിയിരിക്കുന്നത്
ഇറാൻ ഒരണകൂടത്തെ അട്ടിമറി ക്കുകയെ ന്നത് അമേരിക്കയുടെ ലക്ഷ്യമ ല്ലെന്നും ഇറാന്റെ പക്കൽ ആണവാ യുധങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുക എന്നതായിരുന്നു സൈനിക നടപടിയുടെ പ്രധാന ലക്ഷ്യ മെന്നും ട്രംപ് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.. ഇറാനുമായി ഔദ്യോഗിക കരാറോ ഉടമ്പടിയോ ഇല്ലാതെ തന്നെ യുദ്ധം അവസാനിപ്പിക്കാൻ യുഎസിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം അവസാനിപ്പിക്കാൻ ഇറാനുമായി ഒരു ഒത്തുതീർപ്പ് കരാറിൽ ഏർപ്പെ ടണമെ ന്ന് നിർബന്ധമില്ലെന്ന് ട്രംപ് പറഞ്ഞു. ഏകപക്ഷീയമായി തന്നെ യുഎസ് പിന്മാറ്റ ത്തിന് തയ്യാറാണെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. വരും ആഴ്ചകളിൽ തന്നെ സംഘർഷത്തിന് വിരാമമിടാൻ കഴിയുമെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതീക്ഷ. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് നിലവിൽ വാഷിംഗ്ടണുമായി യാതൊരുവിധ ഔദ്യോഗിക ചർച്ചകളും നടക്കുന്നില്ലെന്നു ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി അൽ വ്യക്തമാക്കി
Trump hints that Iran-US war could end within two weeks













