ഇറാന് ആയുധം നൽകാനുള്ള ചൈനയുടെ നീക്കത്തിനെതിരെ ട്രംപ് 

ഇറാന് ആയുധം നൽകാനുള്ള ചൈനയുടെ നീക്കത്തിനെതിരെ ട്രംപ് 

വാഷിങ്ടൻ : ഇറാന് ചൈന ആയുധം നൽകാൻ നീക്കം നടക്കുന്നു എന്ന വാർത്ത കൾക്ക് പിന്നാലെ ചൈനയ്ക്കെ തിരെ അമേരിക്കൻ പ്രസിഡന്റ് ട്രംപ്. പാകിസ്ഥാനിൽ  നടന്ന അമേരിക്ക- ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാ .ലെയാണ്  ഇറാനും ചൈനയ്ക്കും എതിരേ കടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തുവന്നത് 

രണ്ടാഴ്‌ചത്തെ താൽക്കാലിക വെടിനിർത്തൽ നിലനിൽക്കെ, ചൈന ഇറാനിലേക്ക് ആയുധങ്ങൾ അയക്കാൻ തയ്യാറെടുക്കുന്നു എന്ന ഇൻ്റലിജൻസ് റിപ്പോർട്ടുകളോടായിരുന്നു ട്രംപിന്റെ പ്രതികരണം. 

അവർ അത് ചെയ്യുമെന്ന്ക രുതുന്നില്ലെ ന്നും അങ്ങനെ ചെയ്താൽ, ചൈനയ്ക്ക് മേൽ 50 ശതമാനം അധിക തീരുവ ചുമത്തും ട്രംപ് പറഞ്ഞു. കൂടാതെ  ചൈനയ്ക്ക് എണ്ണ വിൽക്കാമെന്ന വാഗ്ദാനവും ട്രംപ് മുന്നോട്ടുവച്ചു. അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും എണ്ണ നൽകാമെന്നാണ് അദ്ദേഹം പറഞ്ഞത്. 

ചൈനയ്ക്ക് അവരുടെ കപ്പലുകൾ ഞങ്ങളുടെ അടുത്തേക്കോ വെനസ്വേ ലയിലേക്കോ അയക്കാം.ഞങ്ങളുടെ പക്കൽ ആവശ്യത്തിലധികം എണ്ണയുണ്ട്. ഇറാനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഞങ്ങൾ അത് നൽകുമെന്നും – ട്രംപ് പറഞ്ഞു.

Trump opposes China’s move to arm Iran

Share Email
Top