കരാറില്‍ ഒപ്പുവെച്ചില്ലെങ്കില്‍ ബുധനാഴ്ച്ച പുലര്‍ച്ചയോടെ ഇറാനെ തകര്‍ക്കുമെന്ന് ട്രംപ്

കരാറില്‍ ഒപ്പുവെച്ചില്ലെങ്കില്‍ ബുധനാഴ്ച്ച പുലര്‍ച്ചയോടെ ഇറാനെ തകര്‍ക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനെ ഇല്ലാതാക്കാന്‍ അമേരിക്കയ്ക്ക് ഒറ്റ രാത്രി മതിയെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള കരാറില്‍ ഒപ്പു വെച്ചില്ലെങ്കില്‍ ബുധനാഴ്ച്ച പുലര്‍ച്ചെ ഇറാന്റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഹോര്‍മൂസ് കടലിടുക്ക് തുറക്കാനോ പുതിയ കരാര്‍ ഒപ്പിടാനോ ഇറാന്‍ തയാറായില്ലെങ്കില്‍ അല്ലെങ്കില്‍ ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ബുധാനാഴ്ച പുലര്‍ച്ചെയോടെ ഇല്ലാതാക്കുമെന്നും വൈറ്റ് ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ താത്കാലിക വെടിനിര്‍ത്തല്‍ ഇന്നലെ ഇറാന്‍ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്് രംഗത്തു വന്നത്.

കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ നാളെ രാത്രി 12 ഓടെ ഇറാനിലെ എല്ലാ പാലങ്ങളും അമേരിക്കന്‍ സൈന്യം നശിപ്പിക്കും. എല്ലാ ഊര്‍ജ നിലയങ്ങളും . ഒരിക്കലും പ്രവര്‍ത്തിക്കാനാകാത്ത തരത്തില്‍ ഇല്ലാതാക്കും. ഒറ്റ രാത്രി കൊണ്ടു ഇറാനെ പൂര്‍ണമായും നശിപ്പിക്കും. അത് നാളെ രാത്രിയായേക്കും. ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒന്നായിരിക്കും അത്. ഹോര്‍മൂസ് തുറക്കുക. അല്ലാത്തപക്ഷം നരകതുല്യമായ അവസ്ഥ നിങ്ങള്‍ നേരിടേണ്ടി വരും. നിങ്ങള്‍ കാത്തിരുന്നു കണ്ടോളു എന്നായിരുന്നു ട്രംപിന്റെ ഭീഷണി.

Trump says he will destroy Iran by Wednesday morning if the deal is not signed

Share Email
Top