ഇറാന്‍ ആക്രമണങ്ങള്‍ നയതന്ത്ര ചര്‍ച്ചയെ ബാധിക്കില്ലെന്നു ട്രംപ്

ഇറാന്‍ ആക്രമണങ്ങള്‍ നയതന്ത്ര ചര്‍ച്ചയെ ബാധിക്കില്ലെന്നു ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ചുള്ള നയതന്ത്ര ചര്‍ച്ചകളെ ബാധിക്കില്ലെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ്ട്രംപ്. രണ്ട് അമേരിക്കന്‍ വിമാനങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു ട്രംപിന്റെ ഈ പ്രതികരണം. ‘യുദ്ധവിമാനം തകര്‍ത്തത് ചര്‍ച്ചകളെ ബാധിക്കില്ല. ഇത് യുദ്ധമാണ്. ഞങ്ങള്‍ യുദ്ധത്തിലാണ്. യുദ്ധ നടപടികളും നയതന്ത്ര സംരംഭങ്ങളും ഒരേസമയം പുരോഗമിക്കുന്നതിനിടെ ട്രംപ് പറഞ്ഞു.

ഇതിനിടെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അമേരിക്ക 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്ക മറ്റൊരു രാജ്യം വഴി ഇറാനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മേഖലയില്‍ യുഎസ് സേന നേരിടുന്ന വെല്ലുവിളികള്‍ വര്‍ധിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം.അതേസമയം അമേരിക്കന്‍ യുദ്ധവിമാനങ്ങളായ എഫ്-15ഇ സ്‌ട്രൈക്ക് ഈഗിള്‍ യുദ്ധവിമാനമാണ് ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്നു യുദ്ധവിമാനത്തിലെ രണ്ട് വൈമാനികരില്‍ ഒരാളെ യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. കാണാതായ രണ്ടാമത്തെ പൈലറ്റിനായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. ഇസ്രയേല്‍ മാധ്യമങ്ങളെയും സിബിഎസ് ന്യൂസിനെയും ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ടുകള്‍

മൂന്ന് യുഎസ് എഫ്-15 വിമാനങ്ങള്‍ തകര്‍ന്നതായാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വൈറ്റ് ഹൗസോ പെന്റഗണോ ഇതുവരെ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല. ഇറാന്‍-ഇസ്രയേല്‍-യുഎസ് യുദ്ധത്തിനിടയില്‍ ഇറാന്റെ മണ്ണില്‍ ഒരു അമേരിക്കന്‍ വിമാനം തകരുന്നത് ഇതാദ്യമായാണ്. വിമാനം വെടിവെച്ചിട്ടതാണെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഇറാന്റെ ആക്രമണത്തിലാണോ അതോ സാങ്കേതിക തകരാര്‍ മൂലമാണോ വിമാനങ്ങള്‍ തകര്‍ന്നു വീണതെന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്.

Trump says Iran attacks won't affect diplomatic talks
Share Email
Top