അമേരിക്കയുമായി ധാരണയിലെത്തിയില്ലെങ്കില്‍ ഇറാന്റെ ഊര്‍ജകേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തും: ഭീഷണിയുമായി ട്രംപ്

അമേരിക്കയുമായി ധാരണയിലെത്തിയില്ലെങ്കില്‍ ഇറാന്റെ ഊര്‍ജകേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തും: ഭീഷണിയുമായി ട്രംപ്

വാഷിംഗ്ടണ്‍: സംഘര്‍ഷത്തില്‍ അമേരിക്കയുമായി ഇറാന്‍ ധാരണയി ലെത്തിയില്ലെങ്കില്‍ ഇറാന്റെ ഊര്‍ജകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ തകര്‍ക്കുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് രാജ്യത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാ ക്കിയത്. അമേരിക്കയുമായി ധാരണയിലെത്താന്‍ ഇനിയും തയാറായില്ലെങ്കില്‍ ഇറാനെ ശിലായുഗത്തിലേക്ക് തള്ളിക്കളയുമെന്നുംട ട്രംപ് വ്യക്തമാക്കി.

ഇറാന്റെ എല്ലാ വൈദ്യുതി ഉല്‍പ്പാദന നിലയങ്ങളെയും ഒരേസമയം അതിശക്തമായി ആക്രമിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാന്റെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ഏറ്റവും എളുപ്പമുള്ള ലക്ഷ്യങ്ങളാണെങ്കിലും അവയെ ഇതുവരെ ആക്രമിച്ചിട്ടില്ലെന്നും എന്നാല്‍ ഉടമ്പടി ഉണ്ടായില്ലെങ്കില്‍ ഇറാന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന രീതിയില്‍ വൈദ്യുതി ഗ്രിഡുകള്‍ തകര്‍ക്കുമെന്നും ട്രംപ പറഞ്ഞു.

പത്തുദിവസത്തിനുള്ളില്‍ ഇറാന്റെ എല്ലാ നാവിക സേനാ ശേഷിയും തകര്‍ത്തതായും അമേരിക്കന്‍ സൈന്യത്തെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നാണഅ ട്രംപിന്‍െ അവകാശവാദം. ഇറാന്റെ സൈനിക ശേഷി ഭൂരിഭാഗവും തകര്‍ക്കപ്പെട്ടുവെന്നും നാവികസേന ഇല്ലാതായെന്നുമാണ് ട്രംപിന്റെ വാദം. വ്യോമസേന ‘തകര്‍ന്നടിഞ്ഞെന്നും നേതൃത്വത്തിന്റെ വലിയൊരു ഭാഗത്തെ ഇല്ലാതാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ മിസൈല്‍ വിക്ഷേപണ ശേഷി ഗണ്യമായി കുറച്ചതായും, പ്രതിരോധ ഫാക്ടറികളും അടിസ്ഥാന സൗകര്യങ്ങളും മിക്കവാറും നശിച്ചതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Trump threatens to attack Iran's energy facilities if no deal is reached with US
Share Email
Top