വാഷിംഗ്ണ്‍: ഇസ്‌ളാമാബാദില്‍ വച്ച് ഇറാനുമായി നടക്കുന്ന സമാധാന ചര്‍ച്ച ഫലം കണ്ടില്ലെങ്കില്‍ ശക്തമായ സൈനീക നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പാണ് ട്രംപ് ഇത്തരത്തില്‍ ഒരു ഭീഷണി മുന്നോട്ടു വെച്ചത്. ഇറാനുമായുള്ള ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ അമേരിക്കന്‍ യുദ്ദക്കപ്പലുള്‍ ഉപയോഗിക്കേണ്ടി വരും. ഹോര്‍മൂ്‌സ് കടലിടുക്കിനെ ഇറാന്‍ സമ്മര്‍ദ്ദത്തിന് ഉപയോഗിക്കുന്നുവെന്നാരോപിച്ച ട്രംപ്, ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവാതെ മറ്റഉ വഴികള്‍ ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചകള്‍ നല്ല രീതിയില്‍ മുന്നേറുമെന്നാണ് പ്രതീക്ഷയെന്നും എന്നാല്‍ അമേരിക്കയെ കളിയാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടി കൈക്കൊള്ളുമെന്നുംഅദ്ദേഹം മുന്നറിയിപ്പ് നല്‍കി.ലെബനോണിലെ വെടിനിര്‍ത്തലും ഇറാന്റെ നിക്ഷേപങ്ങള്‍ മോചിപ്പിക്കുന്നതും ഉള്‍പ്പെട്ട രണ്ട് പ്രധാന വിഷയങ്ങളില്‍ തീരുമാനമാകാതെ ചര്‍ച്ചകള്‍ക്ക് അര്‍ത്ഥമില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മൊഹമ്മദ് ബാഗര്‍ ഖാലിഫാഫ് വ്യക്തമാക്കി.
ചര്‍ച്ചകളുമായി ബന്ധപ്പെട്ട തുടര്‍ന്ന് ഇസ്ലാമാബാദ് നഗരത്തിലെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. വിമാനത്താവളത്തില്‍ നിന്ന് നഗരത്തിലേക്കുള്ള പ്രധാന റോഡുകള്‍ അടച്ചിട്ടും ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയുമാണ് സുരക്ഷ ഉറപ്പാക്കുന്നത്. ഇതിനിടെ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ക്ക് ഈ ചര്‍ച്ചകളെക്കുറിച്ച് സംശയമാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച്, പേരു വെളിപ്പെടുത്താതത്ത ചില വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് എളുപ്പമല്ലെന്ന സൂചനകളാണ് നല്കുന്നത്. ഇതിനിടെ ലെബനനും ഇസ്രായേലും അടുത്ത ചൊവ്വാഴ്ച നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണിന്റെ ഓഫീസ് അറിയിച്ചു.
Trump warns of strong military action if talks fail













