ചന്ദ്രനെ ചുറ്റിക്കണ്ട ആര്‍ട്ടെമിസ് രണ്ട് സംഘം തിരികെ ഭൂമില്‍ തൊട്ടു

ചന്ദ്രനെ ചുറ്റിക്കണ്ട ആര്‍ട്ടെമിസ് രണ്ട് സംഘം തിരികെ ഭൂമില്‍ തൊട്ടു

ന്യൂയോര്‍ക്ക്: ചരിത്ര യാത്രയ്ക്ക് ശേഷം ആര്‍ട്ടെമിസ് 2 സംഘം ഭൂമിയില്‍ തിരിച്ചിറങ്ങി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.37ന് സാന്റിയാഗോ തീരത്ത്് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. 5.07 നാണ് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. 54 വര്‍ഷത്തിന് ശേഷമാണ് മനുഷ്യര്‍ ചന്ദ്രനിലേക്ക് വീണ്ടുമൊരു യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഭൂമിയില്‍ നിന്ന് എറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരാണിപ്പോള്‍ ആര്‍ട്ടെമിസ് 2 സംഘത്തിലെ നാല് പേര്‍. 1970 ല്‍ ഭൂമിയില്‍ നിന്ന് 4,00,171 കിലോമീറ്റര്‍ അകലെ വരെ സഞ്ചരിച്ച അപ്പോളോ 13 സംഘത്തിന്റെ 1970 ലെ റെക്കോര്‍ഡ് ഇന്നലെ രാത്രി 11:26 നാണ് ഒറയോണ്‍ ഇന്റഗ്രിറ്റി പേടകം മറികടന്നത്. 1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണ് ആര്‍ട്ടെമിസ് 2.

അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്‍ കാല്‍ കുത്തിയെങ്കില്‍ ആര്‍ട്ടെമിസ് 2 അംഗങ്ങളെ വഹിച്ച ഒറൈണ്‍ പേടകം 10 ദിവസം കൊണ്ട് ചന്ദ്രനെ വലം വെച്ചുകൊണ്ടാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്. 2022 അവസാനം നടന്ന ആളില്ലാ ചാന്ദ്ര ദൗത്യമായ ആര്‍ട്ടെമിസ് 1 വിജയമായിരുന്നു. അന്ന് ഒറൈണ്‍ പേടകം യാത്രികരെ വഹിക്കാതെ ചന്ദ്രനെ വിജയകരമായി ചുറ്റി ഭൂമിയിലേക്ക് മടങ്ങിവരികയായിരുന്നു. ചൈനയ്ക്കും മുമ്പേ മനുഷ്യനെ ചന്ദ്രനില്‍ വീണ്ടും ഇറക്കുകയെന്നതാണ് അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യം.

Two Artemis crews return to Earth after orbiting the Moon

Share Email
Top