വാഷിംഗ്ടണ്‍: അമേരിക്കയും ഇസ്രയേലും സംയുക്തമായുള്ള ആക്രമണത്തില്‍ ഇറാന്റെ നാവികശക്തി തകര്‍ത്തതായും അവര്‍ക്ക് തിരിച്ചടിക്കാനുള്ള ശക്തിയി ല്ലെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെയും അവകാശവാദങ്ങള്‍ക്കിടെ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ഇറാന്‍ വെടിവെച്ചിട്ടത് അമേരിക്കയ്ക്ക് വന്‍ തിരിച്ചടി.
യുദ്ദം ഏതാനം ആഴ്ച്ചകള്‍ക്കുള്ളില്‍ അവസാനിക്കുമെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനത്തിനു ദിവസങ്ങള്‍ക്ക് ശേഷമാണ് ഇതതരത്തില്‍ അമേരിക്കന്‍ വിമാനം ആക്രമിക്കപ്പെട്ടത്. ഇറാന്റെ ശക്തി ചോര്‍ന്നുവെന്ന അമേരിക്കന്‍ വാദം പൂര്‍ണമായും തള്ളപ്പെടുന്ന സംഭവമായാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.
എഫ്15 ഇ ഫൈറ്റര്‍ ജറ്റാണ് വെള്ളിയാഴ്ച്ച തകര്‍ത്തത്. വിമാനത്തിലെ ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും മറ്റൊരാളുടെ സ്ഥിതി വ്യക്തമല്ല. തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. സംഭവത്തെക്കുറിച്ച് ട്രംപിനെ അറിയിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
എന്നാല്‍ പെന്റഗണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.. ട്രംപും പ്രതിരോധ സെക്രട്ടറിയും കഴിഞ്ഞ അഞ്ച് ആഴ്ചകളായി ഇറാന്റെ സൈനിക ശേഷി, പ്രത്യേകിച്ച് വ്യോമ പ്രതിരോധ സംവിധാനം, പൂര്‍ണമായും തകര്‍ന്നുവെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത രണ്ടു ഹെലികോപ്ടറുകളും ആക്രമിക്കപ്പെട്ടു. എ-10 യുദ്ധവിമാനം തര്‍ന്നുവീണെങ്കിലും പൈലറ്റ് രക്ഷപെട്ടിരുന്നു.
യുദ്ധം ആരംഭിച്ചതിന് ശേഷം നടത്തിയ പ്രസംഗങ്ങളില്‍, ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും നശിച്ചുവെന്നും അവര്‍ക്ക് എയര്‍ ഡിഫന്‍സ് ഒന്നുമില്ലെന്നും ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. വൈറ്റ് ഹൗസിലെ പ്രസംഗത്തില്‍, ”അവരുടെ റഡാര്‍ 100 ശതമാനം നശിച്ചു. അമേരിക്കന്‍ സൈന്യം അതിപ്രഹരമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അമേരിക്കന്‍ സൈനിക നേതൃത്വവും സമാനമായ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. മാര്‍ച്ച് നാലിന് മാധ്യമങ്ങളോട് സംസാരിച്ച പ്രതിരോധ സെക്രട്ടറി ഹെഗ്‌സെത്ത്, ഒരാഴ്്ച്ചയ്ക്കുള്ളില്‍ അമേരിക്കയും ഇസ്രയേലും ഇറാന്റെ ആകാശപരിധി പൂര്‍ണ്ണമായി നിയന്ത്രിക്കുമെന്ന് പറഞ്ഞിരുന്നു.”ഇറാന് ഇനി എയര്‍ ഡിഫന്‍സ് ഇല്ല, വ്യോമസേനയില്ല, നാവികസേനയില്ല” എന്നും ഹെഗ്‌സെത്ത് അവകാശപ്പെട്ടിരുന്നു.
US and Israel in unexpected setback amid US claims of destroying Iran’s naval power













