വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം അഞ്ചാം ആഴ്ചയിലേക്ക് കടന്നതിനിടെ അമേരിക്കൻ കരസേനാ മേധാവി ജനറൽ റാൻഡി ജോർജിനെ പുറത്താക്കി യു എസ് ഭരണ കൂടം. ഒരു രാജ്യവുമായി യുദ്ധം നടന്നുകൊണ്ടിരിക്കെ ഒരു സൈനിക ജനറലിനെ പുറത്താക്കുന്നത് അമേരിക്കയുടെ ചരിത്രത്തിൽ തന്നെ അത്യപൂർവമായ നടപടിയാണ്.
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അടിയന്തിരമായിറാൻഡി ജോർജിന്റെ രാജി ആവശ്യപ്പെടു കയായിരുന്നു. റാന്‍ഡിണക് ജോര്‍ജിനു പകരം ഉപമേധാവി ജനറല്‍ ക്രിസ്റ്റഫല്‍ ലാനീവ് കരസേനയുടെ പുതിയ മേധാവിയാകും.
ജനറൽ റാൻഡി ജോർജ് രാജിവെച്ചതായും 41ാമത് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തുനിന്ന് അദ്ദേഹം ഉടൻ വിരമിക്കുമെന്നും പെന്റഗൺ വക്താവ് ഷോൺ പാർനെൽ അറിയിച്ചു.
കരസേനാ മേധാവി പദവിയിൽ റാൻഡി ജോർജിന് ഒരു വർഷത്തിൽ കൂടുതൽ കാലാവധി ബാക്കിയുള്ളപ്പോഴാണ് നടപടിയുണ്ടായിരിക്കുന്നത്. എന്നാൽ പുറത്താക്കലിന്റെ കാരണം പെന്റഗൻ വ്യക്തമാക്കിയിട്ടില്ല. സേനയുടെ ട്രാൻസ്‌ഫോർമേഷൻ ആൻഡ് ട്രെയിനിംഗ് കമാൻഡ് മേധാവി ജനറൽ ഡേവിഡ് ഹോഡ്നെയും മറ്റൊരു മുതിർന്ന ജനറലിനെയും പുറത്താക്കിയതായും റിപ്പോർട്ടുണ്ട്.
US Army Chief of Staff General Randy George fired











