Caritas hospital

മാര്‍പ്പാപ്പയ്ക്കെതിരായ ട്രംപിന്റെ വിമര്‍ശനത്തില്‍ അമേരിക്കന്‍ ബിഷപ്പുമാര്‍ പ്രതിഷേധം രേഖപ്പെടുത്തി

മാര്‍പ്പാപ്പയ്ക്കെതിരായ ട്രംപിന്റെ വിമര്‍ശനത്തില്‍ അമേരിക്കന്‍ ബിഷപ്പുമാര്‍ പ്രതിഷേധം രേഖപ്പെടുത്തി

ന്യൂയോര്‍ക്ക് :ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങളില്‍ യുഎസ് ബിഷപ്പുമാ രുടെ സമിതി (USCCB) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മാര്‍പ്പാപ്പ ട്രംപിന്റെ രാഷ്ട്രീയ എതിരാളിയല്ലെന്ന് ബിഷപ്പുമാര്‍ ഓര്‍മ്മിപ്പിച്ചു. പോപ്പിനെതിരേയുള്ള ട്രംപിന്റെ വാക്കുകള്‍ നിരാശാജനകമാണെന്ന് ആര്‍ച്ച് ബിഷപ്പ് പോള്‍ എസ്. കോക്ലി പറഞ്ഞു. മാര്‍പ്പാപ്പ ഒരു രാഷ്ട്രീയക്കാരനല്ലെന്നും ക്രിസ്തുവിന്റെ പ്രതിപുരുഷനാണെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍പ്പാപ്പ ‘കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ദുര്‍ബലന്‍’ ആണെന്നും ‘തീവ്ര ഇടതുപക്ഷത്തെ സഹായിക്കുന്നു’ എന്നും ട്രംപ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റിനെ വിമര്‍ശിക്കുന്ന ഒരു മാര്‍പ്പാപ്പയെ തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

തന്നെ ക്രിസ്തുവിനെപ്പോലെ ചിത്രീകരിക്കുന്ന ഒരു ചിത്രം ട്രംപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് വലിയ വിവാദമായി. എന്നാല്‍ താന്‍ ഒരു റെഡ് ക്രോസ് പ്രവര്‍ത്തകനായാണ് അതില്‍ പ്രത്യക്ഷപ്പെട്ടതെന്നായിരുന്നു ട്രംപിന്റെ വിശദീകരണം.
ട്രംപുമായി ഒരു തര്‍ക്കത്തിന് താനില്ലെന്നും അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളെ ഭയപ്പെടുന്നില്ലെന്നും ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ പ്രതികരിച്ചു.

ഇറാനിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണിയെ മാര്‍പ്പാപ്പ കഴിഞ്ഞ ആഴ്ച അപലപിച്ചിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. വത്തിക്കാനും വൈറ്റ് ഹൗസും തമ്മിലുള്ള ബന്ധം നിലവില്‍ അങ്ങേയറ്റം വഷളായിരിക്കുകയാണ്..

US bishops protest Trump’s criticism of the Pope

Share Email
LATEST excelnclexrn
Top