ഇറാൻ തുറമുഖത്തിലെ അമേരിക്കൻ ഉപരോധം :കുതിച്ചുയർന്നു എണ്ണ വില

ഇറാൻ തുറമുഖത്തിലെ അമേരിക്കൻ ഉപരോധം :കുതിച്ചുയർന്നു എണ്ണ വില

വാഷിങ്ടൺ: ഇടവേളയ്ക്ക് ശേഷം എണ്ണവില കുതിച്ചുയരുന്നു. ഇറാൻ തുറമുഖങ്ങൾക്ക്  അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെ ക്രൂഡ് ഓയിൽ വില വൻ തോതിലാണ് വർധിച്ചത് . ബാരലിന് 100 ഡോളർ കടന്നു. ബെന്റ് ക്രൂഡ് വില ഏഴു ശതമാനം ഉയർന്ന് 102.29 ഡോളറായി. 

ഇറാനിലേക്കോ പുറത്തേക്കോ ഉള്ള ‌കപ്പൽ ഗതാഗതത്തിനു തിങ്കളാഴ്ച മുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് പശ്ചിമേഷ്യ യിലെ അമേരിക്കൻ സേനാ വിഭാഗമായ യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാ ക്കിയിരുന്നു. ഇറാൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതോ അവിടെനിന്ന് പുറപ്പെടു ന്നതോ ആയ എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്ക് ഈ ഉപരോധം ബാധകമായി രിക്കും. ഒരു രാജ്യത്തിനും ഇതിൽ ഇളവ് നൽകില്ലെന്നാണ് അറിയിപ്പ്.

US sanctions on Iranian ports: Oil prices surge

Share Email
Top