യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കും

യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കും

വാഷിംഗ്ടണ്‍: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കും. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു ഇന്ത്യാ സന്ദര്‍ശന പ്രഖ്യാപനം. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസിലെത്തിയെ വിക്രം മിസ്രി വൈറ്റ് ഹൗസില്‍ മാര്‍ക്ക റൂബിയോയുമായി കൂടിക്കാഴ്ച്ച നടത്തി.

വ്യാപാരം, നിര്‍ണായക ധാതുക്കള്‍, പ്രതിരോധ സഹകരണം, ക്വാഡ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടെ ഇരുരാജ്യങ്ങളുമായി ബന്ധപ്പെട്ട വിവിധ മേഖലകളെക്കുറിച്ച് ചര്‍ച്ച നടത്തി. ഇരുവരുടേയും കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ സെര്‍ജിയോ ഗോര്‍ എക്‌സില്‍ കുറിച്ചത് കൂടിക്കാഴ്ച്ച ഏറെ ഫലപ്രദമായിരുന്നുവെന്നും അടുത്തമാസം മാര്‍ക്കോ റൂബിയോ ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ്. യുഎസ് ഡപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റഫര്‍ ലാന്‍ഡു, അണ്ടര്‍ സെക്രട്ടറി എലിസണ്‍ ഹൂക്കര്‍ എന്നിവരുമായും മിസ്രി ചര്‍ച്ച നടത്തിയിരുന്നു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള മികച്ച പങ്കാളിത്തം ഇരു രാജ്യത്തെയും നേതാക്കള്‍ ചര്‍ച്ചയില്‍ ഊട്ടിഉറപ്പിച്ചായും പശ്ചിമേഷ്യന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തതായും യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് ടോമി പിഗ്ഗോട്ട് പ്രസ്താവനയില്‍ പറഞ്ഞു.

US Secretary of State Marco Rubio to visit India next month

Share Email
Top