അമേരിക്കന്‍ സൈനീകന്റെ ഭാര്യയെ കുടിയേറ്റ അഭിമുഖത്തിനിടെ കസ്റ്റഡിയിലെടുത്തു: മെക്‌സിക്കോയിലേക്ക് നാടുകടത്താനുള്ള നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധം

അമേരിക്കന്‍ സൈനീകന്റെ ഭാര്യയെ കുടിയേറ്റ അഭിമുഖത്തിനിടെ കസ്റ്റഡിയിലെടുത്തു: മെക്‌സിക്കോയിലേക്ക് നാടുകടത്താനുള്ള നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധം

വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈനീകന്റെ ഭാര്യയെ കുടിയേറ്റ അഭിമുഖത്തിനിടെ കസ്റ്റഡിയിലെടുത്തത് വലിയ വിവാദമാകുന്നു. കസ്റ്റഡിയിലെടുത്ത ഇവരെ മെ്ക്‌സിക്കോയിലേക്ക് നാടുകടത്താനുള്ള നീക്കമാണ് നടത്തുന്നത്. ജോസ് സെറാനോ എന്ന അമേരിക്കന്‍ സൈനീകന്റെ ഭാര്യ ഡെയ്സി ഫിഡെലിന റിവേറ ഓര്‍ടേഗയെ ഏപ്രില്‍ 14ന് എല്‍ പാസോയില്‍ നടന്ന അഭിമുഖത്തിനിടെയാണ് അധികാരികള്‍ കസ്റ്റഡിയില്‍ എടുത്തത്.

27 വര്‍ഷത്തെ ആര്‍മി സേവനമുള്ള ജോസ് തന്റെ ഭാര്യയെ സൈനികരുടെ രേഖകളില്ലാത്ത കുടുംബാംഗങ്ങള്‍ക്ക് രാജ്യത്ത് തുടരാന്‍ അവസരം നല്‍കുന്ന’പരോള്‍ ഇന്‍ പ്ലേസ് ‘ പദ്ധതിയിലൂടെ നിയമപരമായി അമേരിക്കയില്‍ തുടരാന്‍ അപേക്ഷ നല്‍കിയിരുന്ന സമയത്താണ് അറസ്റ്റ്. അഭിമുഖത്തിനായി എത്തിയപ്പോള്‍ ചിലര്‍ ഭാര്യയെ പിടികൂടി വിലങ്ങുവെച്ച് കൊണ്ടുപോയെന്നും എന്താണ് സംഭവിക്കുന്നതെന്ന് ആരും വിശദീകരിച്ചില്ലെന്നും സെറാനോ പറഞ്ഞു. റിവേരെ നാടു കടത്താന്‍ ഉത്തരവ് ലഭിച്ചിട്ടുണ്ടെന്നു ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചെങ്കിലും, അത് തെറ്റാണെന്നും അവര്‍ക്കു നിയമപരമായി ഇത് ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

ജോസ് സെറാനോ മൂന്ന് തവണ അഫ്ഗാനിസ്ഥാനില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ”എല്ലാം നിയമാനുസൃതമായി തന്നെയാണ് ഞങ്ങള്‍ ചെയ്തുവരുന്നത്,” എന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ ഭാര്യ ജോലി ചെയ്യാന്‍ പോകും അല്ലെങ്കില്‍ ദേവാലയത്തില്‍ പോകും. അതാണ് എന്റെ ഭാര്യയുടെ ജീവിതം സെറാനോ പറഞ്ഞു.ഫോര്‍ട്ട് ബ്ലിസിലെ കഒഏ ആര്‍മി ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന റിവേര ഓര്‍ട്ടേഗയ്ക്ക് 2030 വരെ സാധുവായ തൊഴില്‍ അനുമതി ഉണ്ട്. കൂടാതെ, അവളുടെ സ്വദേശമായ എല്‍ സാല്‍വഡോറിലേക്ക് തിരിച്ചയക്കുന്നത് തടയുന്ന നിയമപരമായ സംരക്ഷണവും മുമ്പ് ലഭിച്ചിരുന്നു.
റിവേര ഓര്‍ട്ടേഗ ഇപ്പോള്‍ എല്‍ പാസോ സര്‍വീസ് പ്രോസസ്സിംഗ് സെന്ററില്‍ തടങ്കലിലാണ്.ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് പ്രസ്താവനയില്‍, റിവേര ഓര്‍ട്ടേഗ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചുവെന്നും അവരെ നാടുകടത്താനുള്ള അന്തിമ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ ഐസിഇ കസ്റ്റഡിയിലായിരിക്കുമെന്നും വകുപ്പ് വ്യക്തമാക്കി

US soldier’s wife detained during immigration interview: Strong protest against move to deport her to Mexico

Share Email
LATEST
Top