ടെഹ്റാൻ : യുദ്ധം അവസാനിപ്പിക്കാനുള്ള ഒത്തുതീർപ്പ് നീക്കങ്ങൾ ഒരു വശത്ത് നടക്കുമ്പോൾ തന്നെ മറുവശത്ത് ഇറാനെതിരായ സൈനീക ശക്തമാക്കി അമേരിക്ക.
ഇറാൻ തലസ്ഥാനമായ ടെഹ്റാനിലും സമീപനഗരങ്ങളിലും വൻ സ്ഫോടന ശബ്ദങ്ങൾ നടന്നതായ റിപ്പോർട്ടുകൾ പുറത്തുവന്നു. സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിലും സ്ഫോടനങ്ങളുണ്ടായി.
ഇതിനിടെ ഇറാനിൽനിന്നു വന്ന മിസൈലു കളെ ഫലപ്രദമായി തടഞ്ഞതായി സിറിയൻ സ്റ്റേറ്റ് ടിവി അറിയിച്ചു. ഇറാനിൽനിന്നും വന്ന ഏഴു ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ഇറാനിലെ എല്ലാ പാലങ്ങളും വൈദ്യുത നിലയങ്ങളും ബുധനാഴ്‌ച പുലർച്ചെയോടെ (യുഎസ് സമയം) തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാക്കി.വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇറാനെ തിരേ ശക്ട്രംശക്തമായ ആക്രമണം നടത്തുമെന്ന ട്രംപിന്റെ പ്രതികരണം. ഹോർമുസ് കടലിടുക്ക് തുറന്ന് സമാധാന ക്കരാറിൽ ഒപ്പിടാൻ ഇറാന് നൽകിയ 10 ദിവസത്തെ സമയം ചൊവ്വാഴ്ച്ചയാണ് അവസാനിക്കുന്നത്. എന്നാൽ താൽക്കാലികമായി വെടിനിർത്താനുള്ള യുഎസ് നിർദേശങ്ങൾ ഇറാൻ തിങ്കളാഴ്ച വൈകിട്ട് തള്ളി . ഇതിനു പിന്നാലെയാണ് ട്രംപിൻ്റെ നീക്കം.
US steps up measures against Iran. Series of explosions in Tehran













