വാന്‍സും സംഘവും പാക്കിസ്ഥാനിലേക്ക്: ഇറാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നു സൂചന

വാന്‍സും സംഘവും പാക്കിസ്ഥാനിലേക്ക്: ഇറാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നു സൂചന

വാഷിംഗ്ടണ്‍: ഇറാനും അമേരിക്കയും തമ്മിലുളള രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം ഇസ്‌ളാമാബാദിലേക്ക്. യുഎസ് സംഘത്തില്‍ വാന്‍സിനൊപ്പം ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്‌നറും ഉള്‍പ്പെടുന്നു.

ഇതിനിടെ ഇറാന്‍ ചര്‍ച്ചയില് പങ്കെടുക്കുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍. അമേരിക്കന്‍ ഉപരോധം അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന ഇറാന്റെ നിലപാട് മയപ്പെടുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ച ആരംഭിക്കുന്നതുവരെ അനിശ്ചിതത്വം നിലനില്ക്കുന്നുണ്ട്.

ഇറാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാല്‍ ഒരു ദിവസം നീണ്ടു നിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ പുലര്‍ച്ചെയോടെ ഇറാനില്‍ നിന്ന് പ്രതിനിധിസംഘത്തെ അയക്കാമെന്ന അനുകൂല സൂചന ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Vance and his team head to Pakistan: Iran likely to participate in talks
Share Email
LATEST excelnclexrn
Top