വാഷിങ്ടണ്‍: ശനിയാഴ്ച്ച ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കായി യുഎസ് സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് നയിക്കും. അമേരിക്കന്‍ സംഘത്തിലെ അംഗങ്ങളെ പ്രസിഡന്റ് ട്രംപ് ആണ് നിയോഗിച്ചത്. വൈസ് പ്രസിഡന്റ് ജെ ഡി വാന്‍ സ് നയിക്കുന്ന സംഘത്തില്‍ സ്‌പെഷല്‍ എന്‍വോയ് സ്റ്റീവ് വിറ്റ്കോഫ്, സീനിയര്‍ അഡൈ്വസറും ട്രംപിന്റെ മരുമകനുമായ ജാരെഡ് കുഷ്‌നര്‍ എന്നിവരുമു ണ്ടാകുമെ ന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചു.
ശനിയാഴ്ച്ച പാകിസ്ഥാനില്‍ വെച്ചായിരിക്കും ചര്‍ച്ചകള്‍ നടക്കുക.ശനിയാഴ്ച രാവിലെ ഇസ്ലാമാബാദില്‍ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു. തുടക്കം മുതല്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഈ വിഷയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹം പ്രസിഡന്റിന്റെ വിശ്വസ്തനാണ്, അമേരിക്കയുടെ വൈസ് പ്രസിഡന്റാണ്.
എല്ലാ ചര്‍ച്ചകളിലും അദ്ദേഹം ഭാഗമായിരുന്നു. പാകിസ്ഥാനില്‍ നടക്കുന്ന അടുത്ത ഘട്ട ചര്‍ച്ചകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കും. കൂടിക്കാഴ്ചകളെ യുഎസ് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.” കരോലിന്‍ ലീവിറ്റ് പറഞ്ഞു.
വൈറ്റ് ഹൗസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, ഇറാന്‍ തങ്ങളുടെ ഭാഗത്തുനിന്നുള്ള അടുത്ത നീക്കം നടത്തണമെന്ന് ജെ ഡി വാന്‍സ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം യുദ്ധം പുനരാരംഭിക്കാനുള്ള വഴികള്‍ പ്രസിഡന്റ് ട്രംപിന്റെ പക്കലുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Vice President J.D. Vance to lead US delegation for US-Iran peace deal talks













