ഒട്ടാവോ: കാനഡയിലേക്കുള്ള വിസാ തട്ടിപ്പില്‍ മുന്നറിയിപ്പുമായി അധികൃതര്‍. സ്്റ്റുഡന്റ് വീസയും ജോലിയ്ക്കായുള്ള വീസയും വാഗ്ദാനം ചെയ്ത് നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കാനഡ മുന്നറിയിപ്പ് നല്‍കി. കനേഡിയന്‍ ഇമിഗ്രേഷന്‍ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്.
വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വിസ നല്കാന്‍ സാധിക്കില്ലെന്നും അത്തരത്തിലുളള വാഗ്ദാനങ്ങളില്‍ വീഴരുതെന്നും കാനഡ ഇമിഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജീസ് വകുപ്പ് വ്യക്തമാക്കി.വിസ അനുവദിക്കാനുള്ള അധികാരം കാനഡയിലെ ഇമിഗ്രേഷന്‍ വകുപ്പിന് മാത്രമേയുള്ളുവെന്നും കാനഡ വിസയോ ഇലക്രോണിക്ക് ട്രാവല്‍ ഓതറൈസേഷനോ നല്കാന്‍മറ്റാര്‍ക്കും സാധിക്കില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.
2026ല്‍ നടക്കുന്ന ഫിഫ വേള്‍ഡ് കപ്പിനു മുന്‍പ് വിസ നല്കാമെന്ന രീതിയില്‍ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. അപേക്ഷകള്‍ പൂരിപ്പിക്കുന്നതും അയക്കുന്നതും ഏജന്‍സികള്‍ ആണെങ്കിലും അതിലെ വിവരങ്ങള്‍ അടങ്ങിയ വ്യക്തികള്‍ക്കായിരിക്കും ഉത്തരവാദിത്തമെന്നും ഇമിേ്രഗഷന്‍ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
Visa fraud: Canada issues warning













