വോട്ടിംഗ് ശതമാനം 60 പിന്നിട്ടു: ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര

വോട്ടിംഗ് ശതമാനം 60 പിന്നിട്ടു: ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര

തിരുവനന്തപുരം: നിയമസഭാ തെര ഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് മൂന്നുമണി പിന്നിടുമ്പോള്‍ മികച്ച പോളിങ്. ഉച്ച കഴിഞ്ഞ്  മൂന്നു മണി വരെയുള്ള കണക്ക് പ്രകാരം  62.71 ശതമാനമാണ് ശതമാനമാണ് പോളിംഗ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍  ഉച്ചയോടെ പോളിങ് 40 ശതമാനം കടന്നിരുന്ന. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80 ശതമാനം കടക്കുമെന്നാണ് സൂചന. എറണാകുളത്ത് കനത്ത പോളി ങ്ങാണ് രേഖപ്പെടുത്തുന്നത്. ഇതിനോടകം 66 ശതമാനം ആളുകള്‍ എറണാകുളത്ത് വോട്ട് രേഖപ്പടെുത്തി. തെക്കന്‍ ജില്ലക ളിലുംം  മികച്ച പോളിംഗ് ആണു രേഖപ്പെടുത്തുന്നത്.  ഉയര്‍ന്ന പോളിങ്. കണ്ണൂരില്‍ 62 ശതമാനമാണഅ പോളിംഗ്. . രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ രെല്ലാം രാവിലെ തന്നെ ബൂത്തി ലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.

രാവിലെ മുതല്‍ നഗര-ഗ്രാമ വ്യത്യാസമി ല്ലാതെ പോളിങ് ബൂത്തുകളില്‍ പ്രകടന മാകുന്ന തിരക്ക് പോളിങ് 80 ശതമാനം കടക്കുമെന്ന സൂചനയാണ് നല്‍കുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുക ളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

2.71 കോടി വോട്ടര്‍മാരാണ് വിധിയെഴു തുന്നത്. 883 സ്ഥാനാര്‍ത്ഥികള്‍ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണ ത്തിനൊ ടുവിലാണ് കേരളം പോളിങ് ബൂത്തിലെ ത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, നടന്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ആസിഫ് അലി, മുകേഷ്, കുഞ്ചാക്കോ ബോബന്‍, തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.
Voting percentage crosses 60: Long queues of voters at booths

Share Email
Top