എ.സി.ജോർജ്

കേരള നാടും തൊടിയും പ്രകൃതിയും സൂര്യതാപത്താൽ ചുട്ടുപൊള്ളുമ്പോൾ കേരള രാഷ്ട്രീയ തെരഞ്ഞെടുപ്പ് ഗോദയിൽ പതിവുപോലെ മുഖ്യമായി മൂന്ന് രാഷ്ട്രീയ മുന്നണികൾ അരയും തലയും മുറുക്കികൊമ്പു കോർക്കുകയാണ്. ഉഗ്രതാപത്താൽ പൊടിപടലങ്ങൾ പാറുന്ന അന്തരീക്ഷത്തിൽ മൂന്നു മുന്നണി കളുടെയും കൊടികൾകൈകളിലേന്തി, തൊണ്ട തൊരപ്പൻമുദ്രാവാക്യങ്ങളുമായി, ചിലരാഷ്ട്രീയ പാരഡി ഗാനങ്ങളുമായി കേരള തെരുവോരങ്ങളിൽ ഉറഞ്ഞുതുള ള്ളുകയാണ് രാഷ്ട്രീയ മുന്നണിപിന്നണി പോരാളികൾ.
ഗൾഫ് യുദ്ധം കാരണം പാചക വാതക ത്തിനുതീപിടിച്ച വില ആയതി നാൽപൊ റോട്ടയും ചിക്കനും ലഭ്യമല്ലാ ത്തതിനാൽ കൂലിക്ക്മുദ്രാവാക്യ വിളിതൊ ഴിലാളികൾക്ക് വിറകിൽ അടുപ്പു കത്തി ച്ചെടുത്തു പാകം ചെയൽ ചോറും സാമ്പാറും വിളമ്പേണ്ടിവന്ന ഗതികേട്എവിടെയും കാണാം.
അതുപോലെതന്നെ പൊരിഞ്ഞ യുദ്ധമൂലം ഗൾഫ് മേഖലയിലെവിമാന സർവീസുകൾ താറുമാറായതിനാൽ ഗൾഫ്,യൂറോപ്പ്, അമേരിക്ക തുടങ്ങിയരാജ്യമേഖലകളിൽ നിന്ന് ഇലക്ഷൻപ്രചാരണത്തിനും വോട്ടി ത്തിനും എത്തേണ്ട വിദേശ മലയാളി കളുടെഎണ്ണവും ഇപ്രാവശ്യം വളരെ കുറഞ്ഞു കാണുന്നുണ്ട്.വിവിധ കേരള മാധ്യമങ്ങളിൽ നിന്ന്, സോഷ്യൽ മീഡിയയിൽ നിന്നും വൃക്തിഗതമായ മാർഗങ്ങളിലൂടെലഭ്യമായ വിവരങ്ങളുടെ വെളിച്ചത്തിൽ ഇപ്രാവശ്യത്തെ കേരള അസംബ്ലി തെരഞ്ഞെടുപ്പിനെപറ്റി ഒരു വിഹഗ വീക്ഷണം നടത്തുകയാണ്. .
എല്ലാം പൂർണമായി ശരിയായിരിക്കണം എന്ന് നിർബ ന്ധമില്ല.ബൗദ്ധികപരമായ ഒരു നിരീ ക്ഷണംമാത്രം. കുറച്ചൊക്കെ സ്വതന്ത്ര ചിന്തയുള്ള മറുനാടൻ മലയാളിഷാജൻ സ്കറിയാ രണ്ടാഴ്‌ച മുമ്പ്അമേരിക്കയിലെ ഹൂസ്റ്റൻ, ഡാളസ്, ഷിക്കാഗോ, ലോസ് ആഞ്ചലസ്, സിറ്റികളിൽ ചുറ്റിക്കറങ്ങി പത്രസമ്മളനങ്ങളുംഅഭിപ്രായങ്ങളുംരേഖപ്പെടുത്തിയിരുന്നു.
അമേരിക്കയിലെ ഏറ്റവും വലിയ സിറ്റി ആയ ന്യൂയോർക്കിൽ എന്തു കൊണ്ടോ അദ്ദേഹം പോയില്ല.ഭരണാധികാരികളോട് മാത്രമായിചോദിക്കേണ്ടിയിരുന്ന ചിലചോദ്യങ്ങൾ വെറുമൊരു മാധ്യമപ്ര വർത്തകനായഅദ്ദേഹത്തോട് ഇവിടെ ചിലർ ചോദിക്കുന്നത് കണ്ടു. ഇപ്പോൾ കേരളം ഭരിക്കുന്ന ഇടതുപക്ഷഗവൺമെന്റ് ഷാജൻ സ്കറിയയെ കിടപ്പുമുറിയിൽ കയറി അദ്ദേഹത്തെ ഒരു ഷർട്ട് പോലും ഇടാൻസമ്മതിക്കാതെ അർദ്ധ നഗ്‌നനായി പിടിച്ചു കൊണ്ടു പോകുന്ന ദുർശിയംഓടിച്ചെന്ന് അദ്ദേഹത്തെ രക്ഷിച്ചത്ബിജെപിയിലെ തീപാറുന്ന പ്രാസംഗികയായ ശോഭാ സുരേ ന്ദ്രൻആയിരുന്നു എന്ന് പറയപ്പെടുന്നു. അതിനാൽ ആകാം മറുനാടൻ ഷാജന് സ്വതന്ത്ര വീക്ഷണത്തിൽബിജെപിക്കു അനുകൂലമായി അല്പംവെള്ളം ചേർക്കേണ്ടി വന്നത്.ഇപ്പോൾ കേരളം ഭരിക്കുന്ന കക്ഷി ഖജനാവിൽ പണം ഇല്ലെന്നുപറയുമ്പോഴും സ്വന്തം സുഖസൗ കര്യങ്ങൾ ക്കുംതെരഞ്ഞെടുപ്പ് പ്രചാരണ ങ്ങൾക്കുംമറ്റും മറ്റും ആയി നികുതിദായ കരുടെ പണം യഥേഷ്ടം ധൂർത്തടി ക്കുകയാണ്. അവരുടെ ഭരണത്തിന്റെ അവസാന നാളുകളിൽ പാവപ്പെട്ടവ ർക്കായിപണവും പെൻഷനും ഉൾപ്പെടെ മോഹന വാഗ്ദാനങ്ങൾ തെരുവിൽ ചൊരിയുകയാ ണ്. മുൻനിര മാധ്യമങ്ങളെ പരസ്യങ്ങൾകൊണ്ടും അഭിമുഖങ്ങൾ കൊണ്ടും വിലയ്ക്കെടുത്തിരിക്കുകയാണ്.
കേന്ദ്രത്തിലുംകേരളത്തിലും ഭരണമില്ലാ ത്ത യുഡിഎഫ്സസർവേകളിൽ മുൻനിരയിലാണ്. അവർ കേന്ദ്രത്തിൽ ഭരണമുള്ള ബിജെപി NDA കയ്യാളുന്ന LDF എൽഡിഎഫിനോടും പോരാടുകയാണു. അതോടൊപ്പം അവർക്ക് മറ്റു മുന്നണി കളേക്കാൾ സാമ്പത്തിക ഫണ്ടും കുറവാണ്. എങ്ങും അധികാരവും ഭരണവും ഇല്ലാത്തവർക്ക് ഫണ്ട്, വരുമാനം കുറവായിരിക്ക്യമല്ലൊ. കൂടാതെ യുഡിഎഫിനെ നയിക്കുന്ന ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും ഉണ്ട ല്ലോ.പലപ്പോഴും അവിടെയുള്ളത് കൂട്ടായനേത്യത്വം ആണ്. അത് ഗുണവും ദോഷവും ചെയ്യുന്നുണ്ട്.
അവിടെ എല്ലാവർക്കും പദവികൾ വേണംസ്ഥാനാർത്ഥി ആകണം. അതുപോലെ മുഖ്യമന്ത്രി പദമോഹികളും ധാരാളമുണ്ട്അതുകൊണ്ട് പാളയത്തിൽ തന്നെ പട പലപ്പോഴും നടക്കാറുമുണ്ട്. അതിനാൽ ആണ് പന്നപ്പോഴും യുഡി.എഫിനെ തോൽപ്പിക്കുന്നതുയുഡിഫ് തന്നെ എന്ന് പറയാറ്.യുഡിഫിലും അവരുടെ ഘടകകക്ഷികളിലും എത്രയെ ന്നസ്ഥാനമോഹികളാണു ഉടുപ്പിടുന്നത്. അതുപോലെ അർഹത പ്പെട്ടപലരെയും തഴഞ്ഞ് അനർഹർക്ക്സീ റ്റ് നൽകിയിട്ടുണ്ട് എന്നവസ്തുതയും ഇവിടെ മറച്ചുവെക്കുന്നില്ല.
നീതിയുടെയും യുക്തിയുടെ യുവെളിച്ച ത്തിൽ നോക്കിയാൽ രാഹുൽ മാങ്കു ട്ടത്തിനെ കോൺഗ്രസ് പുകച്ചുപുറത്തു ചാടിച്ചതും സിറ്റു നൽകാത്തതും വലിയ വീഴ്ച്ച തന്നെയാണ്. ഉത്തരം വീഴ്‌ചക ൾവേറെയും ഉണ്ട് എല്ലാം വിശദീകരി ക്കുകയല്ല ഈലേഖന ത്തിന്റെ ലക്ഷ്യം. എംപിമാർ ആരും അസംബ്ലി യിലേക്ക്മത്സരിക്കേണ്ടതില്ല എന്ന തീരു മാനം കോൺഗ്രസ് പാർട്ടി എടുത്തപ്പോൾ അതിനെതിരെ ഉറഞ്ഞു തുള്ളി താൻ മത്സരിക്കും എന്ന പിടിവാശിയെടുത്ത പാർട്ടിയുടെകൊല കൊമ്പനെ അവസാനം തളക്കാൻ പറ്റിയതും പാർട്ടി ഹൈക്കമാ ണ്ടിനു ഒരു നേട്ടമായികരുതാം.
സാന്ദർഭികമായി ഇവിടെ ഒരു കാര്യം എടുത്തു പറയട്ടെ, അതായത് കേരളത്തിൽ നിന്ന്പോ കുന്ന എംപിമാർ അധികം പേരുടെപാർലമെന്റ് പ്രകടനങ്ങളും വളരെതാഴെക്കിടയിൽ ആണെന്ന്പ റയേണ്ടിയിരിക്കുന്നു.
ഡൽഹിയിലെ നോർത്ത് ഇന്ത്യയിലെഹിന്ദി വാലകളെയും നമ്മുടെ മലയാള എം.പിമാർ കവാത്തു തന്നെ മറക്കുന്നു..അവരിൽ പലർക്കും ഇംഗ്ലീഷിലോഹിന്ദിയിലെ സംസാരിക്കാനുള്ള കഴിവ് കുറവാണെ ന്ന്പാ ർലമെന്റിലെ പ്രകടനങ്ങൾ കണ്ടാലും കേട്ടാലും അറിയാം.
കേരളത്തിൽ വന്നു മലയാളത്തിൽ ഗർജ്ജിക്കുന്ന മുൻ സൂചിപ്പിച്ച കെ.സുധാകരൻ, അതുപോലെ മന്ത്രിയാ ണെങ്കിലും സുരേഷ് ഭഗാപിഒക്കെ ആ വകുപ്പിൽ പെടും എന്നുഅവയുടെ പാർലമെന്റ്പ്രകടനങ്ങളുടെ വീഡിയോ കണ്ടാൽ ഇവിടെ അസംബ്ലി തെഞ്ഞെടുപ്പിലേക്ക് തന്നെ വരാം, പ്രതിപക്ഷ കക്ഷികളുടെ അനൈ ക്യംകാരണം ഇടതു പക്ഷത്തിന് എന്ത്
അനീതിയും ദുർഭരണവും നടത്താംഎന്ന ഒരു നില വന്നു. പ്രത്യേകിച്ച്മുഖ്യമന്ത്രിയുടെ അധികാര കേന്ദ്രീകരണം, മറ്റു മന്ത്രിമാർ അധികാരത്തിനു ചുറ്റും തി പാടകരായി ഓച്ഛാനിച്ചു നിൽക്കുന്ന അദ്ദേഹത്തിന്റെ ആഡംബര ബസ്സിലുള്ള എഴുന്ന ള്ളത്തും,ദൂർത്തും, അതിനെതിരെ സമാധാന പരമായ പ്രക്ഷോപം നടത്തിയ വരെ തല്ലി ചതച്ചതും, അവർക്കെതിരെ കേസെടുത്തതും,മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽചെറിയ മുദ്രാവാക്യം മുഴക്കിയവരെപാർട്ടി പ്രമാണിയായ ഇ പി ജയരാജൻ തൊഴിച്ച് ത ള്ളിയതും.,പോരാഞ്ഞിട്ട് തൊഴി കൊണ്ട വർക്ക്എതിരെ കേസ് എടുത്തത് ഒക്കെ ജനം ഇപ്പോഴും ഓർക്കുന്നുണ്ട്.കഴിഞ്ഞ മാസമല്ലെ കേരളത്തിന്റെആരോഗ്യമന്ത്രി വീണ ജോർജ്സി നിമാനടൻ നടികർ തിലകം തോൽപ്പിക്കുമാറ് കഴുത്തുളുക്കി തെരുവിൽ പ്രതിഷേധിച്ച യൂത്തു കോൺഗ്രസു കാരെ ടകസെടുപ്പിച്ച്അ കത്താക്കിയത്. ഇങ്ങനെഎത്രയെത്ര അന്യായ സംഭവങ്ങൾ
പിണറായി ഭരണത്തിൽനടന്നിരിക്കുന്നു. ഇതെല്ലാംഅനുകൂലമായ ഒരു വോട്ടായിമാറ്റാൻ സാധിച്ചില്ലെങ്കിൽ അത്അവരുടെ ദൗർബല്യമായിട്ട് തന്നെ കരുതണം. മുന്നണികളേക്കാൾ അച്ചടക്കം കസേരയ്ക്ക് വേണ്ടി കടിപിടികൂ ടുന്നവരുമായ യുഡിഎഫിന്ത മ്മിൽ ഭേദം തൊമ്മൻ എന്നുമാത്രം കണക്കാക്കി വോട്ടർമാർ അധികാരം വെള്ളിതളികയിൽ തന്നാൽ പോലും അത്വീഴാതെ പൊട്ടാതെ ഉടയാതെയുഡിഎഫിന് കൊണ്ടു നടക്കാൻ പറ്റുമോ എന്നതും ഒരു വിഷയമാണ്.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പുകളിൽ യുഡിഎഫ്തൂ ത്തു വാരി വിജയം കൈവരിച്ചെങ്കിലും ഇക്കുറി അസംബ്ലി തിരഞ്ഞെടുപ്പായതിനാൽ ബിജെപി സർക്കാർ നിയന്ത്രണത്തിലുള്ള ഇലക്ഷൻ കമ്മിഷൻ വോട്ടിംഗ് മെഷിനറികളിൽ തിരിമറി നടത്തുമോ എന്നുള്ള സന്ദേഹം യുഡിഎഫ് കക്ഷികൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ന് പൊതുജനം കഴുതയാണെന്നും പറയാറുണ്ടല്ലോ?.ഒരൊറ്റ ഓണ കിറ്റിനു വോട്ട്കൊ ടുത്ത ഇത്തരം പൊതുജക ഴുതകൾ അവസാന മിനിറ്റിൽപെട്ടെന്നുള്ള മത വർഗീയ വിഷത്തിലോ,വിഷു ഈസ്റ്റർ കൽക്കണ്ട കനിയിലോ വിണു വോട്ട്അടയാളം മാറി കുത്താനും സാധ്യതയുണ്ടല്ലോ.എന്നാൽഎൽഡിഎഫ്‌കാർ, ഏത്അനീതിയെയും ന്യായീകരിച്ചുകൊണ്ട്അവരുടെകപ്പിത്താനെ തലയിൽ ചുമ്മി കൊണ്ടുവന്ന് ലോക തലസ്ഥാനമായന്യൂയോർക്കിലെ ടൈം സ്ക്വയറിലെഇന്ത്യന് കസേരയിൽ ഇരുത്തിവാഴിക്കാനും തയ്യാറായത് നമ്മൾകണ്ടതാണ്.
അതിനൊക്കെ കുടപിടിക്കാൻ അമേരിക്ക യിലെ ചില മെഗാ സംഘട നക്കാരായ ഫോമാക്കാരും ഫോകാനക്കാരും, വേൾഡ്മ ലയാളിക്കാരും മറ്റുമുണ്ടായിരുന്നു എന്നുള്ളത് മറ്റൊരു വസ്തുത. മറ്റൊരു പരമാർത്ഥം എന്തെന്നാൽ അമേരിക്കയെ സ്ഥിരം കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്ന ഈ പാർട്ടിയിലെ പ്രമുഖർ പലരും
ചികിത്സയ്ക്കായി അമേരിക്കയിൽ തന്നെയാണ് വരാറുള്ളത്. ഇത്രയുംഎഴുതിയ സ്ഥിതിക്ക് മാറ്റാംകൂടെ ഇവിടെ വിശദീകരിക്കാൻ ആഗ്രഹിക്കു കയാണ്. നാട്ടിൽ നിന്ന്അമേരിക്കയിൽ കുടിയേറിയ ചില മലയാളികൾക്കും, ഇന്ത്യക്കാർക്കുനാട്ടിലെ പാർട്ടികളുടെ പേരിൽഇവിടെ ഓവർസീസ് സംഘടനകൾ ഉണ്ട്. മിക്കവാറും നാട്ടിൽ നിന്ന്എത്തുന്ന അവരുടെ പാർട്ടിനേതാക്കളെ ചുമ്മി കൊണ്ട്നടക്കുന്നതാണ് അവളുടെ പ്രധാനരാഷ്ട്രീയ തൊഴിൽ.
ആ ഓവർസീസ് പാർട്ടി ഘടകഇടയിലും അധികാര വടംവലിയും കുത്തിത്തി രുപ്പുമുണ്ട്.നാട്ടിൽ നിന്ന് പഠിച്ചത്, അല്ലെങ്കിൽ നാട്ടിലെ പാരമ്പര്യം അല്ലേ ഇവിടെപാടൂ, ഇവിടെയും വളരുകയും പിളരുകയും ചെയ്യും. അതുപോലെ ചിലരല്ലാം അമേരിക്കൻ രാഷ്ട്രീയത്തിലും കയറി പറ്റുന്നുണ്ട്. നല്ല കാര്യം പരക്ഷ നാട്ടിലെ രാഷ്ട്രീയ പാരമ്പര്യം ഇവിടെകളിക്കരുത്. കൂടുതൽ കളിച്ചാൽവോട്ട് കുറയും അകത്താകും.
അതുപോലെ ഇവിടെ ബാധിക്കാൻ രാഷ്ട്രീയത്തിൽ വിജയിച്ച അധികാര പദവികൾ എത്തുന്നവർ സ്ഥിരമായികേരള രാഷ്ട്രീയ എംഎൽഎമാരുംഎംപിമാരും ചെയ്യുന്ന മാതിരി.അവരുടെ പാത പിന്തുടർന്ന്ഇവിടത്തെ എല്ലാ മലയാളി, പള്ളിആരാധന, സാമാജം പ്രവർത്ത കുത്തിയിരുന്ന് വിഷയം അറിയാത്ഉദ്ഘാ ടകരും, മുഖ്യപ്രഭാഷകരും ബോറടിപ്പിക്കു.ന്നവരായി മാറാതിരിക്കുന്നത് അഭികാമ്യം.
അവരെ തെരഞ്ഞെടുത്ത് വി ട്ടിരിക്കുന്ന സകലമാന പൊതുജനത്തിനും വേണ്ടിയാണ് അവരുടെആ സമയം വിനിയോഗിക്കേണ്ടത്.അമേരിക്കൻ മലയാളി ഇലക്റ്റഡ് വ്യക്തികളെയും അല്ലാതെമലയാളികൾക്കും മലയാളിസദസ്സുകൾക്കും വേണ്ടിമാത്രമുള്ളതല്ല.അതുപോലെഅവരെയൊക്കെ മാത്രംപൊക്കിക്കൊണ്ട് വരുന്നമനസ്സിലാക്കണം. കേരള ഇലക്ഷനെപറ്റി എഴുതുമ്പോൾ,അത് ഒരുഅമേരിക്കൻ മലയാളിയെയും, ഒരുപ്രവാസിയെയും എപ്രകാരംസ്വാധീനിക്കും.
അതുപോലെമലയാളിയുടെ അമേരിക്കൻരാഷ്ടീയം ഇന്ത്യമായി എങ്ങനെബന്ധപ്പെടുത്താം, അമേരിക്കൻമലയാളി ഇലക്റ്റഡ് വ്യക്തികളെയുംഎങ്ങനെ ബന്ധ പ്പെടുത്താം, താരതമ്യം ചെയ്യാം എന്നതിനെ പ്പറ്റി ഒക്കയുള്ള ഏതാനും ചില ഹ്രസ്വ ചിന്തകളാണ് ഉദ്ദേശിക്കുന്നത്.
Who will win Kerala? After a fierce battle, who will win?













