അനിത ജോര്‍ജും ജൂലി കാരക്കാട്ടും കാനഡയിൽ നിന്നും ഇന്റെഗ്രിറ്റി പാനലിൽ യൂത്ത് പ്രതിനിധികളായി മത്സരിക്കുന്നു
ഫൊക്കാനയുടെ 2024 -2026 ലെ കാനഡയിൽ നിന്നുള്ള യൂത്ത് കമ്മിറ്റി അംഗമാണ് അനിത ജോർജ്. അനിത ടൊറൻ്റോ സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദം നേടി കാനഡയിലെ പ്രവിശ്യാ ഗവൺമെൻ്റിൽ ഒരു കേസ് മാനേജരായി പ്രവർത്തിക്കുകയും ആളുകളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു യുവ നേതാവാണ്. ഫൊക്കാനയിൽ യുവാക്കളുടെ ശക്തീകരണമാണ് തന്റെ ലക്‌ഷ്യം എന്ന് അനിത അഭിപ്രായപ്പെട്ടു.
ഒരു ക്ലിനിക്കൽ സോഷ്യൽ വർക്കർ ആയി കാൻസർ രോഗികൾക്കൊപ്പം പ്രവർത്തിക്കുന്ന ജൂലി കാരക്കാട്ട് ഫൊക്കാന കൺവെൻഷനുകളിലെ ഒരു സജീവ സാന്നിദ്ധ്യമാണ് . കാനഡയിലെ പല മീറ്റിംഗ് കളിലും എംസി ആയി പ്രവർത്തിക്കുന്നു, കൂടാതെ 2016 ൽ ടൊറൻ്റോയിൽ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ നടന്ന “മാതാപിതാക്കളും കുട്ടികളുടെ കാഴ്ചപ്പാടുകളും” എന്ന ചർച്ചയിൽ ഒരു പാനൽ അംഗമായിരുന്നു. അത് കൂടാതെ ജൂലി ഫ്ലോറിഡ കൺവെൻഷനിൽ ഫൊക്കാന സ്പെല്ലിംഗ് ബീ മത്സരത്തിന് നേതൃത്വം നല്കി . സ്കാർബറോയിലെ സീറോ മലബാർ കാത്തലിക് ഫോറെൻ ചർച്ച്, യൂത്ത് ഗ്രൂപ്പ് വൈസ് പ്രസിഡൻ്റായി ജൂലി അനേകം വര്ഷം സേവനം അനുഷ്ഠിച്ചിരുന്നു.
ഇരുവരുടേയും സ്ഥാനാര്ഥിത്വത്തെ ടീം ഇന്റെഗ്രിറ്റി യുടെ പ്രസിഡന്റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പ്, സന്തോഷ് നായർ (സെക്രട്ടറി), ആന്റോ വർക്കി( ട്രെസ്സുറെർ ), ലിൻഡോ ജോളി (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ജോസി കാരക്കാട്ടു (വൈസ് പ്രസിഡന്റ്), സോണി അമ്പൂക്കൻ (അസ്സോസിയേറ്റ് സെക്രട്ടറി), അപ്പുകുട്ടൻ നായർ (അസ്സോസിയേറ്റ് ട്രെസ്സുറെർ), അജു ഉമ്മൻ (അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി, ഗ്രേസ് മരിയ ജോസഫ് (അഡിഷണൽ അസ്സോസിയേറ്റ് ട്രെസ്സുറെർ), ഷൈനി രാജു(വിമൻസ് ഫോറം ചെയർ) തുടങ്ങിയവർ സ്വാഗതം ചെയ്‌തു.















