വിജയിന്റേത് മോദിയുടെ ജാതകത്തിന്റെ ‘ഫോട്ടോകോപ്പി’! പ്രധാനമന്ത്രി വരെയാകാമെന്ന് ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിന്റെ പ്രവചനം

വിജയിന്റേത് മോദിയുടെ ജാതകത്തിന്റെ ‘ഫോട്ടോകോപ്പി’! പ്രധാനമന്ത്രി വരെയാകാമെന്ന് ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിന്റെ പ്രവചനം

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിന് ഭാവിയിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ സാധിക്കുമെന്ന് പ്രമുഖ ജ്യോതിഷിയും ടിവികെ വക്താവുമായ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാതകത്തിന്റെ ‘ഫോട്ടോകോപ്പി’ ആണ് വിജയിന്റേതെന്നും യാതൊരു തടസ്സങ്ങളുമില്ലാതെ വിജയിന് ആ പദവിയിൽ എത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വിജയിയുടെ തിരഞ്ഞെടുപ്പ് വിജയം നേരത്തെ തന്നെ പ്രവചിച്ച വ്യക്തിയാണ് വെട്രിവേൽ.

വിജയിന് വ്യക്തിപരമായി ജ്യോതിഷത്തിൽ വിശ്വാസമില്ലെന്നും എന്നാൽ സ്നേഹക്കൂടുതൽ കൊണ്ടാണ് തന്നെ പദവികളിൽ നിയമിച്ചതെന്നും വെട്രിവേൽ വ്യക്തമാക്കി. അതേസമയം, വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ (CMO) ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) ആയി നിയമിച്ചത് തമിഴ്നാട് സർക്കാർ റദ്ദാക്കിയിരുന്നു. സഖ്യകക്ഷികളിൽ നിന്നടക്കം വലിയ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.

വിജയിന്റെ വിജയത്തിന് പിന്നാലെ വെട്രിവേൽ നടത്തിയ ഈ പ്രവചനം തമിഴ് രാഷ്ട്രീയത്തിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്. വിജയിയുടെ ജാതകത്തിൽ ‘സുനാമി യോഗം’ ഉണ്ടെന്നും അത് അദ്ദേഹത്തെ വലിയ അധികാരങ്ങളിലേക്ക് എത്തിക്കുമെന്നും വെട്രിവേൽ അവകാശപ്പെടുന്നു. രാഷ്ട്രീയ എതിരാളികൾ ഇതിനെ പരിഹസിക്കുമ്പോഴും ടിവികെ പ്രവർത്തകർക്കിടയിൽ ഈ പ്രവചനം വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Share Email
LATEST excelnclexrn
More Articles
Top