വാഷിംഗ്ടണിലെ പേപ്പര്‍ മില്ലില്‍ രാസ ടാങ്കര്‍ പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു ഒന്‍പതുപേരെ കാണാതായി

വാഷിംഗ്ടണിലെ പേപ്പര്‍ മില്ലില്‍ രാസ ടാങ്കര്‍ പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു ഒന്‍പതുപേരെ കാണാതായി

വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ പേപ്പര്‍ ഫാക്ടറിയില്‍ രാസ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. ഒന്‍പതുപേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരിക്കുകളേറ്റു. ടാങ്കറില്‍ ഇപ്പോഴും രാസമിശ്രിതം ഉള്ളതിനാല്‍ നിലവിസെ സ്ഥിതി അതീവ സങ്കീര്‍ണാമണെന്നു അധികൃതര്‍ വ്യക്തമാക്കി.

വാഷിങ്ടണ്‍ സംസ്ഥാനത്തിലെ ലോങ്‌വ്യൂവിലുള്ള നിപ്പോണ്‍ ഡൈനാവേവ് പാക്കേജിംഗ് എന്ന പള്‍പ്പ് ആന്‍ഡ് പേപ്പര്‍ മില്ലില്‍ ചൊവ്വാഴ്ച്ച രാവിലെയാണ് അപകടം സംഭവിച്ചത്. സംഭവത്തെക്കുറിച്ച് ലോങ്‌വ്യൂ ഫയര്‍ ബറ്റാലിയന്‍ ചീഫ് മൈക്ക് ഗോര്‍സച്ച് ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അതീവ ദാരുണമെന്നാണ് വിശേഷിപ്പിച്ചത്.

ടാങ്കില്‍ രാസമിശ്രിതം ഉള്ളതിനാല്‍ രക്ഷാ പ്രവര്‍ത്തനം അതീവ സങ്കീര്‍ണമാണ്. എട്ട് തൊഴിലാളികളെ പൊള്ളലേറ്റ് ആശുപത്രിയിലേക്ക മാറ്റി.രക്ഷാ പ്രവര്‍ത്തനത്തിനിടെ ഒരു അഗ്‌നിശമന സേനാംഗത്തിനും പരിക്കേറ്റിരുന്നു. അപകടത്തില്‍പ്പെട്ട ഒന്‍പതു പേരെ ലോംഗങ്‌വ്യൂവിലെ പീസ്ഹെല്‍ത്ത് സെന്റ് ജോണ്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

Chemical tanker explodes at Washington paper mill; one dead, nine missing

Share Email
Top