ചെന്നൈ: കേവല ഭൂരിപക്ഷത്തിനുള്ള എംഎൽഎമാരുടെ കത്ത് ഗവർണർക്ക് നല്കാൻ വിജയിക്ക് കഴിയാത്തതിനെ തുടർന്ന് തമിഴക രാഷ്ട്രീയത്തിൽ നാടകീ യത തുടരുന്നു.നടൻ വിജയിയുടെ നേതൃത്വ ത്തിലുള്ള ടി വി കെ പാർട്ടി ഗവർണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു എന്നാൽ ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് നൽകിയാൽ മാത്രമേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കുക എന്ന നിലപാട് ഗവർണർ അറിയിച്ചു
116 പേരുടെ പിന്തുണക്കത്താണ് വിജയ് ഗവർണർക്ക് സമർപ്പിച്ചത് .ഇതിനു പിന്നാലെയാണ് മന്ത്രിസഭാ രൂപീകരണ അവകാശവാദവുമായി ടി ടി വി ദിനകരൻ ഗവർണർക്ക് മുന്നിലെത്തിയത്. ഇപിഎസി നെ മുഖ്യമന്ത്രി ആക്കണമെന്നാണ് എഎംഎംകെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഗവർണർക്ക് കത്ത് നൽകി. കത്തിൽ ദിനകരന്റെയും പാർട്ടിയുടെ ഏക എംഎൽഎയുടെയും ഒപ്പാണുള്ളത്. വിജയ്‍ക്ക് ഭൂരിപക്ഷം ഇല്ലെന്നും വ്യാജ ഭൂരിപക്ഷ കത്തുണ്ടാക്കിയെന്നും ടി ടി വി ദിനകരൻ ആരോപിച്ചു.
ഇന്നലെ വൈകുന്നേരം ആറിനാണ് വിജയ് ഗവർണറെ കാണാൻ ലോക്ഭവ നിലെത്തി യത്. 120 എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്നാണ് അപ്പോൾ പുറത്ത് വന്ന വിവര ങ്ങൾ. ലീഗും വിസികെയും വിജയ്‍യെ പിന്തു ണയ്ക്കാൻ തീരുമാനിച്ചു എന്നായി രുന്നു സിപിഎം സിപിഐ നേതാക്ൾ പറഞ്ഞിരുന്നത്.
എന്നാൽ 116 എം എൽ എ മാരുടെ പിന്തുണ മാത്രമാണ് വിജയ് കൊണ്ടുവ ന്നതെന്ന് ലോക്ഭവൻ വൃത്തങ്ങ ൾ അറിയിച്ചു.
Drama continues in Tamil politics: T.T.V. Dinakaran stakes claim for government















