ലോസാഞ്ചസില്‍ മക്ആര്‍ത്തര്‍ പാര്‍ക്കിലെ മയക്കുമരുന്നു വില്പന: 25 പേരെ അറസ്റ്റ് ചെയ്തു

ലോസാഞ്ചസില്‍ മക്ആര്‍ത്തര്‍ പാര്‍ക്കിലെ മയക്കുമരുന്നു വില്പന: 25 പേരെ അറസ്റ്റ് ചെയ്തു

ലോസാഞ്ചലസ്: ലോസാഞ്ചലസിലെ പാര്‍ക്കില്‍ നടന്ന റെയ്ഡില്‍ മയക്കുമരുന്നു വില്പനയുമായി ബന്ധപ്പെട്ട 25 പേര്‍ക്കെതിരേ നീതിന്യായ വകുപ്പ് കേസെടുത്തു. ലോസ് ആഞ്ചലസിലെ മക്ആര്‍ത്തര്‍ പാര്‍ക്കില്‍ നടന്ന ഫെഡറല്‍ മയക്കുമരുന്ന് വിരുദ്ധ ഓപ്പറേഷനിലൂടെയാണ് ഇവര്‍ക്കെതിരേ നീതിന്യായ വകുപ്പ് കേസെടുത്തത്.
മക്ആര്‍ത്തര്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള ആറു വ്യാപാര സ്ഥാപനങ്ങള്ഡക്കതെിരേ ഉള്‍പ്പെടെ 25 അറസ്റ്റ് വാറന്റുകളും എട്ട് പരിശോധനാ വാറന്റുകളും അധികൃതര്‍ നടപ്പിലാക്കിയെന്നു കേസിന്റെ ചുമതലയുള്ള ഫസ്റ്റ് അസിസ്റ്റന്റ് യു.എസ്. അറ്റോര്‍ണി ബില്‍ എസ്സൈലി അറിയിച്ചു.

ഓപ്പറേഷനുമായി ബന്ധപ്പെട്ട ഫെഡറല്‍ മയക്കുമരുന്ന് കടത്ത് കേസില്‍ ഇതുവരെ 25 ഓലെ പ്രതികളെ അറസ്റ്റ് ചെയ്തതായി ലോസ് ആഞ്ചലസ് യു.എസ്. അറ്റോര്‍ണി ഓഫീസ് ബുധനാഴ്ച അറിയിച്ചു. പാര്‍ക്കില്‍ ഫെന്റനിലും മെത്ആംഫെറ്റമിനും വിതരണം ചെയ്തിരുന്ന പ്രധാന ഉറവിടങ്ങളായി കരുതുന്ന രണ്ടുപേരും ഇവരില്‍ ഉള്‍പ്പെടുന്നു.
കുറ്റവാളികളില്‍ നിന്നും മയക്കുമരുന്ന് ക്രിമിനലുകളില്‍ നിന്നും മക്ആര്‍ത്തര്‍ പാര്‍ക്ക് തിരികെ പിടിച്ച് ലോസ് ആഞ്ചലസിലെ പൗരന്മാര്‍ക്ക് ഈ പൊതുസ്ഥലം തിരിച്ചുനല്‍കുന്ന പ്രവര്‍ത്തനമാണ് ആരംഭിക്കുന്നതെന്നും എസ്സൈലി പ്രസ്താവനയില്‍ പറഞ്ഞു.

പാര്‍ക്കിനകത്തും പരിസരങ്ങളിലുംമയക്കുമരുന്നുകള്‍ വിതരണം ചെയ്യാനും വില്‍ക്കാനുമുള്ള ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചെന്ന കുറ്റമാണ് 25 പ്രതികള്‍ക്കെതിരെയും ചുമത്തിയിരിക്കുന്നതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.
മാര്‍ച്ച് 9 മുതല്‍ ഏപ്രില്‍ 15 വരെ പാര്‍ക്കിനകത്തും പരിസരങ്ങളിലും രണ്ട് ഡസനിലധികം ഫെന്റനില്‍, മെത്ആംഫെറ്റമിന്‍ ഇടപാടുകള്‍ നടന്നതായി പരാതിയിലുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു.ഒരു പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 40 പൗണ്ട് ഫെന്റനില്‍ പിടിച്ചെടുത്തതായി പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.

Drug trafficking in MacArthur Park, Los Angeles: 25 people arrested

Share Email
Top