ശ്രീകുമാര്‍ ഉണ്ണിത്താന്‍
ന്യൂയോര്‍ക്ക്: ഫൊക്കാനാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ 2026 ഓഗസ്റ്റ് 6 മുതല്‍ 9 വരെ പെന്‍സില്‍വേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടന്‍സിലെ കല്‍ഹാരി റിസോര്‍ട്ടില്‍ നടക്കുമ്പോള്‍ അത് ഫൊക്കാനയുടെയും മറ്റ് ഏത് പ്രവാസി സംഘാടനകളുടെയും ചരിത്രത്തില്‍ ഇന്നുവരെ വരെ കണ്ടിട്ടില്ലാത്ത ഒരു കണ്‍വെന്‍ഷന് സാക്ഷിയാകുന്ന ചരിത്ര നിമിഷത്തില്‍ ഫൊക്കാന ഒരു സ്മരണിക (സൊവനീര്‍ ) പുറത്തിറക്കുന്നു. അതിലേക്ക് കഥ, കവിത, ലേഖനം തുടങ്ങിയവ ക്ഷണിക്കുന്നു.
ഫൊക്കാനയുടെ പ്രവര്‍ത്തനം ഒരു ചരിത്ര നാളുകളിലൂടെ കടന്നു പോവുകയാണ്. ഇന്ന് ലോകത്തിലേക്കും ഏറ്റവും വലുതും പുരാതനവമായ സംഘടനായ ഫൊക്കാന അതിന്റെ പ്രവര്‍ത്തനങ്ങളില്‍ കാതലായ മാറ്റം വരുത്തി മുന്നേറുബോള്‍ അത് പ്രവാസി മലയാളികളുടെ പ്രിയങ്കര സംഘടനയായി മാറിക്കഴിഞ്ഞു, ഏതെങ്കിലും പ്രവാസി സംഘടനകളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് കണ്‍വെന്‍ഷന് എട്ട് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ റിസര്‍വ് ചെയ്ത റൂമുമുകള്‍ എല്ലാം തന്നെ സോള്‍ഡ് ഔട്ട് ആകുന്നത് . ഈ കണ്‍വെന്‍ഷനില്‍ 4000 ത്തില്‍ അധികം ആളുകളെ പ്രീതിക്ഷിക്കുകയും ചെണ്ട മേളത്തിലും , മോഹിനിയാട്ടത്തിലും രണ്ടു ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡുകള്‍ ഉള്‍പ്പെടെ ഒരു വിസ്മയ കണ്‍വെന്‍ഷന്‍ ആയിരിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല എന്ന് പ്രസിഡന്റ് സജിമോന്‍ ആന്റണി അറിയിച്ചു.
ഇന്ത്യയുടെ ഉപരാഷ്ട്രപതി, കേരള മുഖ്യമന്ത്രി,കേരളാ ഗവര്‍ണര്‍, ന്യൂ ജേഴ്സി ഗവര്‍ണ്ണര്‍, പദ്മാ വിഭൂഷണ്‍ അടൂര്‍ ഗോപലകൃഷ്ണന്‍ , പദ്മ ശ്രീ എം . എ . യൂസഫലി , പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി , പ്രമുഖ സിനിമ താരങ്ങള്‍ ആയ നവ്യ നായര്‍ ,, നാദിര്‍ഷ , അന്നാ ബെന്‍ , പ്രൊഫ . ഗോപിനാഥ് മുതുകാട് തുടങ്ങിയ പ്രമുഖര്‍ സാക്ഷ്യം വഹിക്കുന്ന ഈ ചരിത്രപരമായ മുന്നേറ്റത്തില്‍ നിങ്ങളും ഭഗവത്താവുക.
ഫൊക്കാന സോവിനിയര്‍ പ്രമുഖരുടെ കഥ, കവിത, ലേഖനങ്ങള്‍ എന്നിവയും ചേരുവകകളായിരിക്കും.അമേരിക്കയിലെ പ്രമുഖരായ എഴുത്തുകാര്‍ക്ക് മുന്‍ഗണ നല്‍കുന്ന സ്മരണികയുടെ പ്രാധമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നിങ്ങളുടെ കൃതികള്‍ fokanasouvenir2026@gmail.com എന്ന ഇമെയിലേക്ക് ജൂണ്‍ 15ന് മുന്‍പായി അയച്ചുതരിക.
ഈ സുവനീയറിലേക്ക് കഥ, കവിത, ലേഖനം, നര്‍മ്മം, അനുഭവ വിവരണം, കാര്‍ട്ടൂണ്‍ തുടങ്ങിയവയും ക്ഷണിക്കുന്നു .ഇരുനൂറില്‍പ്പരം പേജുകളില്‍ മേന്മയേറിയ കടലാസില്‍ അച്ചടിക്കുന്ന സുവനീറില്‍ ഒട്ടനവധി പ്രശസ്ത മലയാളി സാഹിത്യകാരന്മാരുടെ രചനകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ മലയാളീ എഴുത്തുകാര്‍ക്ക് പ്രാധന്യം നല്‍കി പ്രസിദ്ധികരിക്കുന്ന ഈ സ്മരണിക മലയാളാ സാഹിത്യ പ്രചാരണത്തിനൊപ്പം ഫൊക്കാനയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തങ്ങളും ഇതില്‍ സാക്ഷ്യപെടുത്തും.
സംഘടനകളുടേയും ഗുണകാംക്ഷികളുടേയും ആശംസകളും, ബിസിനസ് പരസ്യങ്ങളും, ഫാമിലി ഫോട്ടോകളും സുവനീറില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഇതിലേക്ക് ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നതായി ചീഫ് എഡിറ്റര്‍ ജോയ് ഇട്ടനും, സബ് എഡിറ്റേഴ്‌സ് ആയ ലിജോ ജോണ്‍ , കെ .കെ . ജോണ്‍സണ്‍ , കോര്‍ഡിനേറ്റര്‍ പ്രവീണ്‍ തോമസ് മറ്റ് എഡിറ്റേഴ്‌സ് എന്നിവര്‍ അഭ്യര്‍ഥിച്ചു.
Fokana invites submissions of stories, poems, articles, etc. for its 2026 convention commemorative edition.















