swayamvara
pulimoottil

ഫോമാ സെന്‍ട്രല്‍ റീജിയന്‍ കലാമേള വിജയകരമായി നടന്നു

ഫോമാ സെന്‍ട്രല്‍ റീജിയന്‍ കലാമേള വിജയകരമായി നടന്നു

ചിക്കാഗോ : ഫോമാ സെന്‍ട്രല്‍ റീജിയന്റെ നേതൃത്വത്തിലുള്ള കലാമേള ഡെസ്പ്ലെയിന്‍സിലുള്ള ഓക്ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച്അതിഗംഭീ രമായി നടത്തപ്പെട്ടു .ഏപ്രില്‍ 26 ഞായറാഴ്ച രാവിലെ 11ന് ഫോമാ സെന്‍ട്രല്‍ റീജിയന്‍ ആര്‍വി പി ജോണ്‍സന്‍ കണ്ണൂക്കാടന്‍ ,സെക്രട്ടറി അച്ചന്‍കുഞ്ഞു മാത്യു,കലാമേള ചെയര്‍പേഴ്‌സണ്‍ സാറ അനില്‍,കോ ചെയര്‍സ് ഷൈനിഹരിദാസ് ,ബിജു മുണ്ടക്കല്‍ ,മറ്റു ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന്‌വിളക്ക് കൊളുത്തി കലാമേള ഉദ്ഘാടനം ചെയ്തു.

.ഒരേ സമയം മൂന്ന് വേദികളിലായി നടന്ന മത്സരങ്ങളില്‍ വിവിധഇനങ്ങളിലായി മുന്നൂറില്പരം കുട്ടികള്‍ പങ്കെടുത്തു.2026 ഫോമാ കലാമേള കലാപ്രതിഭയായി റെയ്നവ് വരുണുംകലാതിലകങ്ങളായി ശ്ലോക നമ്പ്യാരും ജിയന്ന ചിറയിലും അഞ്ജലി ആന്‍മാത്യൂസും തെരഞ്ഞെടുക്കപ്പെട്ടു .സബ് ജൂനിയര്‍ റൈസിംഗ് സ്റ്റാര്‍ ആയിഎലൈന്‍ റോണിയും ജൂനിയര്‍ റൈസിംഗ് സ്റ്റാര്‍സ് ആയി ഇസബെല്‍റോസ് വടകരയും സാരംഗി ആചാരിയും സീനിയര്‍ റൈസിംഗ് സ്റ്റാര്‍സ്ആയി ജെയ്ഡന്‍ ജോസ്,എലനോര്‍ തോമസ്,അലൈന മെറിന്‍ജോണ്‍,അഭിനന്ദ കൃഷ്ണ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

മുതിര്‍ന്നവര്‍ക്ക് വേണ്ടി നടത്തപ്പെട്ട വി ഗോഡ് ടാലെന്റ്‌റ് മത്സരത്തില്‍മേഘ ചിറയില്‍ ,അഞ്ജലി ടിഷി തോമസ് എന്നിവര്‍ ഒന്നും രണ്ടുംസ്ഥാനങ്ങള്‍ കരസ്ഥമാക്കി .കലാമേളയ്ക്ക് ജോണ്‍സന്‍ കണ്ണൂക്കാടന്‍,ജോര്‍ജ് മാത്യു ,ജോണ്‍ പാട്ടപതി
,പീറ്റര്‍ കുളങ്ങര ,ഫോര്‍മെര്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം,റീജിയണല്‍ ചെയര്‍മാന്‍ ആന്റോ കവലക്കല്‍ ,രാജന്‍ തലവടി ,റീജിയണല്‍
കോഓര്‍ഡിനേറ്റര്‍ സാബു കട്ടപ്പുറം ,ഡോ .ജീന്‍ പുത്തന്‍പുരക്കല്‍ ,റോസ്‌വടകര ,ആഗ്‌നസ് മാത്യു ,രഞ്ജന്‍ എബ്രഹാം ,ടോമി മേത്തിപ്പാറ,ആല്‍വിന്‍ ഷിക്കോര്‍,വിഷ്ണു സോമരാജന്‍,ഷാനി എബ്രഹാം ,നീനസണ്ണി,ജോജോ വെങ്ങാന്തറ ,ഷിബു അഗസ്റ്റിനെ,കാല്‍വിന്‍ കവലക്കല്‍,ഡയാന സ്‌കറിയ ,പ്രിന്‍സ് ഈപ്പന്‍,ആഷ്ലി ജോര്‍ജ്,മനോജ് അച്ചേട്ട് ,ബീനകണ്ണൂക്കാടന്‍ ജോയ്സ് ചെറിയാന്‍, ബീന ജോര്‍ജ് ,ബിജോയ് മാത്യു ,ഡെല്‍സി മാത്യു,നിമ്മി കണ്ണൂക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി .

കലാമേള വിജയകരമായി നടത്തുവാന്‍ സഹകരിച്ച എല്ലാവര്ക്കുംഫോമാ സെന്‍ട്രല്‍ റീജിയന് വേണ്ടി ജോണ്‍സന്‍ കണ്ണൂക്കാടന്‍, കലാമേളചെയര്‍പേഴ്‌സണ്‍ സാറ അനില്‍,കോ ചെയര്‍സ് ഷൈനി ഹരിദാസ് ,ബിജു മുണ്ടക്കല്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി .

Foma Central Region Art Festival held successfully

Share Email
Top