മാത്യുക്കുട്ടി ഈശോ
ന്യൂയോര്‍ക്ക്: ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ ദ്വൈവാര്‍ഷിക റീജിയണല്‍ കണ്‍വെന്‍ഷനും കുടുംബ സംഗമവും ജൂണ്‍ 6 ശനിയാഴ്ച്ച വൈകിട്ട് 5 മണി മുതല്‍ എല്‍മോണ്ടില്‍ നടത്തപ്പെടുന്നു. സെന്റ് വിന്‍സെന്റ് ഡീപോള്‍ സീറോ മലങ്കര കാത്തലിക് പള്ളി ഓഡിറ്റോറിയത്തില്‍ (St. Vincent DePaul Syro-Malankara Catholic Cathedral Auditorium, 1500 DePaul Street, Elmont, New York) വിവിധ കലാപരിപാടികളോടെ കണ്‍വെന്‍ഷന്‍ നടത്തുന്നതിനാണ് ക്രമീകരണങ്ങള്‍ ചെയ്യുന്നത്.
അമേരിക്കയിലെ മലയാളീ സംഘടനകളുടെ സംഘടനയായ ഫോമായുടെ കുടക്കീഴില്‍ നൂറിലധികം അംഗ സംഘടനകളുണ്ട്. അതില്‍ 11 സംഘടനകള്‍ അടങ്ങുന്ന ഏറ്റവും ശക്തമായ റീജിയനാണ് ന്യൂയോര്‍ക്ക് മെട്രോ. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം മെട്രോ റീജിയന്റെ റീജിയണല്‍ വൈസ് പ്രസിഡന്റ് ആയിരുന്ന മാത്യു ജോഷ്വയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് കണ്‍വെന്‍ഷന്‍ ക്രമീകരണങ്ങള്‍ ചെയ്യുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷം ജനശ്രദ്ധ നേടിയ വിവിധ പരിപാടികളാണ് മെട്രോ റീജിയന്‍ നടത്തിയിട്ടുള്ളത്. അതില്‍ ഏറ്റവും ശ്രദ്ധേയമായിരുന്നു കഴിഞ്ഞ വര്‍ഷം നൂറു കണക്കിന് സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് നടത്തിയ എന്‍. കെ. ലൂക്കോസ് മെമ്മോറിയല്‍ വോളീബോള്‍ ടൂര്‍ണമെന്റ്.
ഈ കണ്‍വെന്‍ഷന്‍ വര്‍ണ്ണാഭമാക്കുവാന്‍ വിവിധ നൂതന കലാവിരുന്നുകളാണ് സംഘാടകര്‍ ഒരുക്കുന്നത്. അടുത്ത രണ്ടു വര്‍ഷത്തേക്ക് ഫോമായേ നയിക്കുവാന്‍ ഈ വര്‍ഷം നടക്കുന്ന പുതിയ നേതൃത്വ തെരഞ്ഞെടുപ്പില്‍ മത്സരാര്‍ഥികള്‍ തമ്മില്‍ നടത്തുന്ന സംവാദമായ ‘സ്‌നേഹപൂര്‍വ്വം മുഖാമുഖം’ എന്നൊരു ഡിബേറ്റ് പതിവില്‍ നിന്നും വ്യത്യസ്തമായ ശ്രദ്ധേയമായ പരിപാടിയാണ്. കൂടാതെ, ഗ്ലിമ്മര്‍ എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പിന്റെ കണ്ണഞ്ചിപ്പിക്കുന്ന സിനിമാറ്റിക് ഫ്യൂഷന്‍ ഡാന്‍സ്, ലോങ്ങ് ഐലന്‍ഡ് താളലയം ട്രൂപ്പ് അവതരിപ്പിക്കുന്ന ചെറു നാടകം തുടങ്ങിയ പുതുമയാര്‍ന്ന കലാപരിപാടികളും പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ കലാ പരിപാടികളും കണ്‍വെന്‍ഷനും കുടുംബ സംഗമവും കണ്ടാസ്വദിക്കുവാനും അതില്‍ പങ്കെടുക്കുവാനും എല്ലാ മലയാളികളെയും സംഘാടകര്‍ ക്ഷണിക്കുന്നു. റീജിയണല്‍ ചെയര്‍മാന്‍ ഫിലിപ്പോസ് കെ. ജോസഫ്, ആര്‍.വി.പി. മാത്യു ജോഷ്വ, റീജിയണല്‍ സെക്രട്ടറി ബോബി (മാത്യു കെ. ജോഷ്വ), റീജിയണല്‍ ട്രഷറര്‍ ബിഞ്ചു ജോണ്‍, നാഷണല്‍ കമ്മറ്റി അംഗങ്ങളായ എബ്രഹാം ഫിലിപ്പ്, ജോസ് വര്‍ഗ്ഗീസ്, ഡോ. ജേക്കബ് തോമസ്, പി.ആര്‍.ഓ. മാത്യുക്കുട്ടി ഈശോ എന്നിവരെ കൂടാതെ മറ്റ് കമ്മറ്റി അംഗങ്ങളെല്ലാവരും പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി അക്ഷീണം പ്രവര്‍ത്തിക്കുന്നു. പങ്കെടുക്കുന്നവര്‍ക്കെല്ലാം സ്വാദിഷ്ടമായ ഡിന്നറും സംഘാടകര്‍ ഒരുക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : (1) Mathew Joshua, RVP – 516-761-2406 (2) Bobby, Regional Secretary – 646-261-6314 (3) Binchu John, Regional Treasurer – 646-584-6859.
Foma New York Metro Regional Convention to be held in Elmont on June 6















