സാമ്പത്തിക തട്ടിപ്പ്: ഗൗതം അദാനിക്കെതിരെ യുഎസിൽ ചുമത്തിയ ക്രിമിനൽ കേസ് റദ്ദാക്കി 

സാമ്പത്തിക തട്ടിപ്പ്: ഗൗതം അദാനിക്കെതിരെ യുഎസിൽ ചുമത്തിയ ക്രിമിനൽ കേസ് റദ്ദാക്കി 

ന്യൂയോർക്ക് : സാമ്പത്തിക തട്ടിപ്പിൽ ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെ തിരെ  അമേരിക്കയിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഒഴിവാക്കി. ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി എന്നി വർക്കെതിരേയുളള  എല്ലാ ക്രിമിനൽ കുറ്റപത്രങ്ങളും യു.എസ്. നീതിന്യായ വകുപ്പ് ഒഴിവാക്കി.

കുറ്റാരോപണങ്ങൾ നിലനിൽക്കാൻ ആവശ്യമായ തെളിവുകളില്ലെന്ന് ചൂണ്ടികാട്ടിയാണ്  യു.എസ് പ്രോസിക്യൂ ട്ടർമാർ റദ്ദാക്കിയത്. ഇന്ത്യയിൽ സൗരോർജ കരാറുകൾ നേടിയെടുക്കുന്നതിനായി . 2,100 കോടി രൂപ  ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകാൻ അദാനിയും കൂട്ടരും പദ്ധതിയിട്ടു എന്നതായിരുന്നു കേസ്. ഈ കേസിൽ

2024 നവംബറിൽ ബ്രൂക്ലിൻ യുഎസ് അറ്റോർണി ഓഫിസ് കുറ്റം ചുമത്തി.  ഈ പദ്ധതി ഒളിച്ചുവച്ച് അമേരിക്കൻ നിക്ഷേപകരിൽ നിന്ന് ഫണ്ട് സമാഹ രിച്ചതായും യുഎസ് ജസ്‌റ്റിസ് ഡിപ്പാർട്ട്മെ ന്റ് ആരോപിച്ചിരുന്നു. എന്നാൽ ആദ്യഘട്ട ത്തിൽ തന്നെ  മുതൽ അദാനി ഗ്രൂപ്പ് ഈ ആരോപണങ്ങൾ പൂർണമായി നിഷേധിച്ചിരുന്നു. നീണ്ട വാദങ്ങൾ ക്കൊടുവിൽ ഇപ്പോൾ കേസ് പൂർണമായും ഒഴിവാക്കാനുള്ള തീരുമാനമാണ് വന്നത് ഇതോടെ ഗൗതം അദാനിക്കും അനന്തരവനം ഏറെ ആശ്വാസം നൽകും.

Gautam Adani and Sagar Adani have been cleared of all criminal charges by the US Justice Department. 

Share Email
Top